ഹാർദിക്കിനെതിരേ ലൈംഗിക സിഡി
Monday, November 13, 2017 2:04 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ട്ടി​ദാ​ർ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന്‍റേ​തെ​ന്നു പ​റ​ഞ്ഞ് ലൈം​ഗി​ക വീ​ഡി​യോ. ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ബി​ജെ​പി ഉ​ണ്ടാ​ക്കി​യ കൃ​ത്രി​മ വീ​ഡി​യോ​യാ​ണ് അ​തെ​ന്നു ഹാ​ർ​ദി​ക് പ​റ​ഞ്ഞു.ഇ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ‘വൃ​ത്തി​കെ​ട്ട’ സി​ഡി ഇ​റ​ക്കി ബി​ജെ​പി ത​ന്നെ മോ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നു ര​ണ്ടു​ ദി​വ​സം മു​ൻ​പ് ഹാ​ർ​ദി​ക് പ​റ​ഞ്ഞി​രു​ന്നു. ഇ​റ​ങ്ങി​യ സി​ഡി​യി​ലു​ള്ള​തു താ​ന​ല്ലെ​ന്നും ഹാ​ർ​ദി​ക് പ​റ​ഞ്ഞു.


ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ത​റ​പ​റ്റി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 24-കാ​ര​നാ​യ ഹാ​ർ​ദി​ക് കോ​ൺ​ഗ്ര​സു​മാ​യു​ള്ള ച​ർ​ച്ച​യു​ടെ അ​ന്ത്യ​ഘ​ട്ട​ത്തി​ലാ​ണി​പ്പോ​ൾ. പ​ട്ടേ​ൽ സം​വ​ര​ണ വി​ഷ​യ​ത്തി​ലാ​ണു ഹാ​ർ​ദി​ക്കും ബി​ജെ​പി​യും തെ​റ്റി​യ​ത്.

മേ​യ് 16-ലേ​തെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വീ​ഡി​യോ രാ​വി​ലെ മു​ത​ൽ ചി​ല ഗു​ജ​റാ​ത്തി ചാ​ന​ലു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.