ജില്ലാ, സെഷൻസ് ജഡ്ജിമാരുടെ നിയമനം ഹർജി ഭരണഘടനാ ബെഞ്ചിന്
Tuesday, November 14, 2017 2:21 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ജി​ല്ലാ, സെ​ഷ​ൻ​സ് ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു സു​പ്രീംകോ​ട​തി അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാബെ​ഞ്ചി​നു വി​ട്ടു. ജ​സ്റ്റീ​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ. ഭാ​നു​മ​തി എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ നി​യ​മ​ന പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​നം ല​ഭി​ക്കാ​ത്ത​വ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സെ​ല​ക്‌ഷൻ പ്ര​ക്രി​യ​യി​ൽ എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കും വാ​ചാ പ​രീ​ക്ഷ​യ്ക്കും കൂ​ടി ല​ഭി​ച്ച മാ​ർ​ക്കു​ക​ൾ ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു മ​റി​ക​ട​ന്ന് വാ​ചാ പ​രീ​ക്ഷ​യ്ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊണ്ടു​ള്ള നി​ബ​ന്ധ​ന ഹൈ​ക്കോ​ട​തി ത​ന്നെ ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഉ​ന്ന​ത നീ​തി​പീ​ഠ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ഡ്ജി നി​യ​മ​നം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നും ഹൈ​ക്കോ​ട​തി ത​ന്നെ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ക്കു​ക​യാ​ണെ​ന്നും അ​വ​ർ വാ​ദി​ച്ചു.


എ​ന്നാ​ൽ, സ​മാ​ന​മാ​യ കേ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ലെ ജു​ഡീ​ഷൽ നി​യ​മ​ന വി​ഷ​യ​വും അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മ​ണി​പ്പൂ​ർ ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​ദം കേ​ട്ട ജ​സ്റ്റീ​സു​മാ​രാ​യ ഭാ​നു​മ​തി​യും ശി​വ​കീ​ർ​ത്തി സിം​ഗും ത​മ്മി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു കൈ​മാ​റി​യി​രു​ന്നു.