ഭൂമി കൈയേറി ഗ്രാനൈറ്റ് ഖനനം: കരുണാനിധിയുടെ കൊച്ചുമകനെതിരേ കുറ്റപത്രം നല്കി
Thursday, November 16, 2017 12:51 PM IST
മ​​​ധു​​ര: ഡി​​​എം​​​കെ ത​​​ല​​​വ​​​ൻ ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ ചെ​​​റു​​​മ​​​ക​​​നും മു​​​ൻ കേ​​​ന്ദ്ര മ​​​ന്ത്രി എം.​​​കെ. അ​​ഴ​​​ഗി​​​രി​​​യു​​​ടെ മ​​​ക​​​നു​​​മാ​​​യ ദു​​​രൈ ദ​​​യാ​​​നി​​​ധി അ​​​ട​​​ക്കം 15 പേ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന​​​ധി​​​കൃ​​​ത ഗ്രാ​​​നൈ​​​റ്റ് ഖ​​​ന​​​ന കേ​​​സി​​​ൽ പോ​​​ലീ​​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. 257 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

കു​​​റ്റ​​​പ​​​ത്രം 5,191 പേ​​​ജു​​​ണ്ട്. മ​​​റ്റു പ്ര​​​തി​​​ക​​​ളി​​​ൽ വി​​​വി​​​ധ ഗ്രാ​​​നൈ​​​റ്റ് ക​​​ന്പ​​​നി ഉ​​ട​​മ​​ക​​ളും പെ​​​ടു​​​ന്നു. മ​​​ധു​​ര ജി​​​ല്ല​​​യി​​​ലെ കീ​​​ഴ​​​വ​​​ള​​​വു വി​​​ല്ലേ​​​ജ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ ന​​​ല്കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​സ് എ​​​ടു​​​ത്ത​​​ത്. അ​​​ന​​​ധി​​​കൃ​​​ത സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി കൈ​​യേ​​റി ഖ​​​ന​​​നം ന​​​ട​​​ത്തി റ​​​വ​​​ന്യൂ ന​​​ഷ്ടം വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​രാ​​​തി​​​യി​​​ൽ മു​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ യു. ​​​സ​​ഹാ​​​യം ന​​​ട​​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ, പ​​​ല വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​നം മൂ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന് 16,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം ഉ​​​ണ്ടാ​​​യെ​​​ന്നു വെ​​ളി​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.