കൃഷ്ണദാസിനു ജാമ്യത്തിൽ ഇളവില്ല
കൃഷ്ണദാസിനു ജാമ്യത്തിൽ ഇളവില്ല
Thursday, November 16, 2017 2:25 PM IST
ന്യൂ​ഡ​ൽ​ഹി: ഷ​ഹീ​ർ ഷൗ​ക്ക​ത്ത​ലി മ​ർ​ദ​നം, ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം എ​ന്നീ കേ​സു​ക​ളി​ൽ നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​ദാ​സി​നു ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​കാ​നാ​വി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കൃ​ഷ്ണ​ദാ​സി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ സു​പ്രീം കോ​ട​തി, കൃ​ഷ്ദാ​സി​നെ കാ​ട്ടി​ലേ​ക്ക​ല്ല അ​യ​ച്ച​തെ​ന്നും നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം ജി​ഷ്ണു കേ​സി​ൽപ്രോ​സി​ക്യൂ​ഷ​നെ​തി​രേ ഹൈ​ ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ജസ്റ്റീസ് എന്‍റ്്.വി. രമണ അധ്യക്ഷനായ ബെഞ്ച് നീക്കം ചെയ്തു.

നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ഷ​ഹീ​ർ ഷൗ​ക്ക​ത്ത​ലി​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻസം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത് ഇ​ന്ന​ലെ ഹാ​ജ​രാ​ക്കി. അ​തി​നി​ടെ​യാ​ണ് മാ​താ​വി​ന് അ​സു​ഖ​മാ​ണെ​ന്നും പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പാ​ല​ക്കാട്ട് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.


അ​തേ​സ​മ​യം, ജി​ഷ്ണു പ്ര​ണോ​യി കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നു അ​റി​യി​ച്ച സി​ബി​ഐ​യെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. കേ​സ് എ​ന്തു​കൊ​ണ്ട് സി​ബി​ഐ​ക്കു കൈ​മാ​റി എ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സ് ഇ​ന്ന് വീണ്ടും പ​രി​ഗ​ണി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.