ഗോ​വ ​മേ​ള ബ​ഹി​ഷ്ക​രി​ക്ക​ണം: ഷ​ബാ​ന ആ​സ്മി
ഗോ​വ ​മേ​ള ബ​ഹി​ഷ്ക​രി​ക്ക​ണം: ഷ​ബാ​ന ആ​സ്മി
Saturday, November 18, 2017 2:57 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഗോ​​വ അ​​ന്താ​​രാ ഷ്‌ട്ര ച​​ല​​ച്ചി​​ത്ര മേ​​ള ബ​​ഹി​​ഷ്ക​​രി​​ക്കാ​​ൻ ആ​​ഹ്വാ​​ന​​വു​​മാ​​യി ന​​ടി​​യും സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​യു​​മാ​​യ ഷ​​ബാ​​ന ആ​​സ്മി. സ​​ഞ്ജ​​യ് ലീ​​ല ബ​​ൻ​​സാ​​ലി ചി​​ത്രം പ​​ദ്മാ​​വ​​തി​​ക്കെ​​തി​​രാ​​യ വ​​ല​​തു​​പ​​ക്ഷ സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണു ഷ​​ബാ​​ന ആ​​സ്മി ബ​​ഹി​​ഷ്ക​​ര​​ണ​​ത്തി​​ന് ആ​​ഹ്വാ​​നം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ട്വി​​റ്റ​​റി​​ലാ​​യി​​രു​​ന്നു ഷ​​ബാ​​ന​​യു​​ടെ പ്ര​​തി​​ക​​ര​​ണം.​

പ​​ദ്മാ​​വ​​തി​​യു​​ടെ സെ​​ൻ​​സ​​റിം​​ഗ് വൈ​​കി​​പ്പി​​ക്കു​​ന്ന​​ത് രാ​​ഷ്‌​ട്രീ​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി​​യാ​​ണെ​​ന്നും ചി​​ത്ര​​ത്തി​​നെ​​തി​​രേ ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ സാം​​സ്കാ​​രി​​ക ഉ​​ന്മൂ​​ല​​ന​​മാ​​ണെ​​ന്നും ഷ​​ബാ​​ന കു​​റ്റ​​പ്പെ​​ടു​​ത്തി. കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​നി​​മ​​യ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി​​ക്കെ​​തി​​രേ​​യും ഷ​​ബാ​​ന ആ​​സ്മി രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​മാ​​ണ് ഉ​​യ​​ർ​​ത്തു​​ന്ന​​ത്. ച​​ല​​ച്ചി​​ത്ര മേ​​ഖ​​ല ഭീ​​ഷ​​ണി നേ​​രി​​ടു​​ന്പോ​​ൾ സ്മൃ​​തി ഇ​​റാ​​നി മൗ​​നം പാ​​ലി​​ക്കു​​ക​​യാ​​ണെ​​ന്ന് ആ​​സ്മി പ​​റ​​ഞ്ഞു.


അ​​പേ​​ക്ഷ പൂ​​ർ​​ണ​​മാ​​യി​​രു​​ന്നി​​ല്ലെ​​ന്ന കാ​​ര​​ണം ചൂ​​ണ്ടി​​ക്കാ​​ട്ടി സെ​​ൻ​​സ​​റിം​​ഗി​​ന് അ​​യ​​ച്ച പ​​ദ്മാ​​വ​​തി​​യെ സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ബോ​​ർ​​ഡ് തി​​രി​​ച്ച​​യ​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ചി​​ത്രം സെ​​ൻ​​സ​​ർ ബോ​​ർ​​ഡി​​നു സ​​മ​​ർ​​പ്പി​​ച്ച​​ത്. ബോ​​ർ​​ഡ് ച​​ട്ട​​ങ്ങ​​ള​​നു​​സ​​രി​​ച്ച് 61 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ചി​​ത്ര​​ങ്ങ​​ൾ സെ​​ൻ​​സ​​ർ ചെ​​യ്തു ന​​ൽ​​കി​​യാ​​ൽ മ​​തി. ഡി​​സം​​ബ​​ർ ഒ​​ന്നി​​നു ചി​​ത്രം റി​​ലീ​​സ് ചെ​​യ്യു​​മെ​​ന്നാ​​ണ് നി​​ർ​​മാ​​താ​​ക്ക​​ൾ പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.