യു​പി​യി​ൽ കൗ​മാ​ര​ക്കാ​ര​നു പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ം
Saturday, November 18, 2017 2:57 PM IST
മ​​ഹാ​​രാ​​ജ്ഗ​​ഞ്ജ്: മോ​​ഷ്ടാ​​വെ​​ന്ന് ആ​​രോ​​പി​​ച്ചു പി​​ടി​​കൂ​​ടി​​യ കൗ​​മാ​​ര​​ക്കാ​​ര​​നെ സ്റ്റേ​​ഷ​​ൻ കോ​​ന്പൗ​​ണ്ടി​​ൽ പോ​​ലീ​​സു​​കാ​​ർ ക്രൂ​ര​​മാ​​യി മ​​ർ​​ദി​​ച്ചു. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് ഭ​​രി​​ക്കു​​ന്ന ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ മ​​ഹാ​​രാ​​ജ്ഗ​​ഞ്ജി​​ലാ​​ണ് സം​​ഭ​​വം.

കു​​ട്ടി​​യെ പോ​​ലീ​​സു​​കാ​​ർ മ​​ർ​​ദി​​ക്കു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്. കു​​ട്ടി അ​​പേ​​ക്ഷി​​ക്കു​​ന്പോ​​ൾ പോ​​ലീ​​സു​​കാ​​ർ മ​​ർ​​ദ​​നം കൂ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു മ​​ര​​ക്ക​​ഷ്ണം കു​​ട്ടി​​യു​​ടെ തു​​ട​​യി​​ൽ വ​​ച്ച​​ശേ​​ഷം ഇ​​രു​​വ​​ശ​​ത്തും​​നി​ന്നു പോ​​ലീ​​സു​​കാ​​ർ ച​​വി​​ട്ടി. ഇ​​തോ​​ടെ വേ​​ദ​​ന സ​​ഹി​​ക്കാ​​ൻ ക​​ഴി​​യാ​​തെ കു​​ട്ടി നി​​ല​​വി​​ളി​​ക്കു​​ന്നു​​ണ്ട്. പി​​ന്നീ​​ട് ലാ​​ത്തി ഉ​​പ​​യോ​​ഗി​​ച്ചും പോ​​ലീ​​സു​​കാ​​ർ കു​​ട്ടി​​യു​​ടെ കാ​​ലി​​ൽ മ​​ർ​​ദി​​ച്ചു. കൂ​​ടാ​​തെ ചീ​​ത്ത​​പ​​റ​​യു​​ക​​യും തൊ​​ഴി​​ക്കു​​ക​​യും ചെ​​യ്തു.


പ​​നി​​യ​​റ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന ക്രൂ​​ര​​ത​​യു​​ടെ ദൃ​​ശ്യ​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ൾ പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ള്ള​​ത്.

വീ​​ഡി​​യോ പ​​ക​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ആ​​രാ​​ണെ​​ന്നു വ്യ​​ക്ത​​മ​​ല്ല. വീ​​ഡി​​യോ വി​​വാ​​ദ​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്നു ദൃ​​ശ്യ​​ങ്ങ​​ളി​​ൽ കാ​​ണു​​ന്ന പോ​​ലീ​​സു​​കാ​​ര​​നെ അ​​ന്വേ​​ഷ​​ണ​​വി​​ധേ​​യ​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​ട്ടു​​ണ്ട്.​ത​​ന്‍റെ വ​​സ്തു​​ക്ക​​ൾ മോ​​ഷ്ടി​​ച്ചെ​​ന്നു കാ​​ട്ടി മ​​ഹാ​​രാ​​ജ്ഗ​​ഞ്ജ് സ്വ​​ദേ​​ശി​​യാ​​യ സ്ത്രീ​​യാ​​ണു കു​​ട്ടി​​ക്കെ​​തി​​രേ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. തു​​ട​​ർ​​ന്ന് ചോ​​ദ്യം​ചെ​​യ്യാ​​നാ​​യി കു​​ട്ടി​​യെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യും ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.