ആധാർ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു
ആധാർ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു
Sunday, November 19, 2017 11:07 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഏ​ക​ദേ​ശം 210 വെ​ബ്സൈ​റ്റു​ക​ൾ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യെ​ന്ന് ആ​ധാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച കേ​ന്ദ്ര അ​ഥോ​റി​റ്റി യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ). പേ​രും മേ​ൽ​വി​ലാ​സ​ങ്ങ​ളും അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പ​ര​സ്യ​പ്പെ​ട്ട​തെ​ന്നും വി​വ​ര​മ​റി​ഞ്ഞ​തി​നെത്തുട​ർ​ന്ന് ഈ ​വെ​ബ്സൈ​റ്റു​ക​ളി​ൽനി​ന്നു അ​തു നീ​ക്കംചെ​യ്തെ​ന്നും യു​ഐ​ഡി​എഐ വ്യ​ക്ത​മാ​ക്കി. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര അ​ഥോ​റി​റ്റി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​ന്നി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണു കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ളി​ലും വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ കൂ​ടു​ത​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ലാ​യി​രു​ന്നു. വ്യ​ക്തി​ക​ളു​ടെ പേ​ര്, വി​ലാ​സം, മ​റ്റു പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ആ​ധാ​ർ ന​ന്പ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.


എ​ന്നാ​ൽ, വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ട്ട​ത് എ​ന്നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ അ​ഥോ​റി​റ്റി ത​യാ​റാ​യി​ല്ല. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ പ​ര​സ്യ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്നു സ​മ്മ​തി​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ ചോ​രാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെന്നും ​സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ മ​ൾ​ട്ടി-​ലെ​യ​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെന്നും ​യു​ഐ​ഡി​ഐ​എ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ​യും വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെന്നും ​ആ​ർ​ടി​ഐ മ​റു​പ​ടി​യി​ൽ അ​ഥോ​റി​റ്റി അ​വ​കാ​ശ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.