ബിഹാറിൽ അഞ്ചുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു
Monday, November 20, 2017 11:16 AM IST
ഗോ​​​​പാ​​​​ൽ​​​​ഗ​​​​ഞ്ച് (ബി​​​​ഹാ​​​​ർ): വി​​​​വാ​​​​ഹ​​​​ച​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഗാ​​​​ന​​​​മേ​​​​ള അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി​​​​യ സം​​​​ഘ​​​​ത്തി​​​​ലെ അ​​​​ഞ്ചു​​​​പേ​​​​ർ ബി​​​​ഹാ​​​​റി​​​​ൽ വൈ​​​​ദ്യു​​​​താ​​​​ഘാ​​​​ത​​​​മേ​​​​റ്റു ​​മ​​​​രി​​​​ച്ചു. മൂ​​​​ന്നു​​​​പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റു. ഗോ​​​​പാ​​​​ൽ​​​​ഗ​​​​ഞ്ചി​​​​ലെ ബോ​​​​ഹ്‌​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ റാ​​​​വ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണു ദാ​​​രു​​​ണ​​​സം​​​​ഭ​​​​വം.


പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ​​നി​​​​ന്നു​​​​ള്ള ഗാ​​​​ന​​​​മേ​​​​ള സം​​​​ഘം സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ട്രാ​​ക്‌​​ട​​ർ ട്രോ​​ളി ഉ​​​​യ​​​​ർ​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള വൈ​​​​ദ്യു​​​​തി ലൈ​​​​നി​​​​ൽ ഉ​​​​ര​​​​സു​​ക​​യാ​​യി​​രു​​ന്നു. വാ​​ഹ​​ന​​ത്തി​​ൽ​​വ​​ച്ച് സം​​ഗീ​​ത​​പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ക്ക​​വേ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ഗോ​​​​ര​​​​ഖ്പു​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.