ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു സ്പെ​ഷ​ൽ കോ​ച്ച് ലഭിച്ചു
Monday, November 20, 2017 11:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ട്രെ​​​യി​​​ൻ വൈ​​​കി​​​യ​​​തു​​​മൂ​​​ലം അ​​​മൃ​​​ത്സ​​​റി​​​ൽ​​​നി​​​ന്നു നാ​​​ട്ടി​​​ലെ​​​ത്താ​​​ൻ വി​​​ഷ​​​മി​​​ച്ച ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കേ​​ന്ദ്ര​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ണ്‍സ് ക​​​ണ്ണ​​​ന്താ​​​ന​​​ത്തി​​​ന്‍റെ സ​​​ഹാ​​​യം. സ​​​ർ​​​വ ശി​​​ക്ഷ അ​​​ഭി​​​യാ​​​ൻ കേ​​​ര​​​ള​​​യു​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ 69 പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തി​​​നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ൽ ട്രെ​​​യി​​​നി​​​ൽ പ്ര​​​ത്യേ​​​ക കോ​​​ച്ച് ലഭിച്ച​​​ത്.

നാ​​​ലു ദി​​​വ​​​സ​​​ത്തെ പ​​​ഞ്ചാ​​​ബ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം അ​​​മൃ​​​ത്സ​​​റി​​​ൽ നി​​​ന്ന് ഹി​​​രാ​​കു​​​ഡ് എ​​​ക്സ്​​​പ്ര​​​സി​​​ൽ നി​​​സാ​​​മു​​​ദ്ദീ​​​നി​​​ലേ​​​ക്കു തി​​​രി​​​ച്ച സം​​​ഘ​​​ത്തി​​​ന് ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ ട്രെ​​​യി​​​ൻ വൈ​​​കി​​​യ​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ൽ എ​​​ത്തി​​​പ്പെ​​​ടാ​​​നായില്ല. ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന്ത്രി​​​യെ ഫോ​​​ണി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​പ്പോ​​​ൾ റെ​​​യി​​​ൽ​​​വേഅ​​​ധി​​​കൃ​​​ത​​​ർ​​​ക്കു വേ​​​ണ്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​ന്ത്രി ക​​​ണ്ണ​​​ന്താ​​​നം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.