തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു പ്രവർത്തകസമിതിയുടെ പ്രശംസ
തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു പ്രവർത്തകസമിതിയുടെ പ്രശംസ
Monday, November 20, 2017 11:16 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ മാ​തൃ​കാ​പ​ര​വും ചി​ട്ട​പ്ര​കാ​ര​വും ഭം​ഗി​യാ​യി ന​ട​ത്തി​യ​തി​ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി​ക്കു പ്ര​വ​ർ​ത്ത​കസ​മി​തി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ. മു​ല്ല​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി പ​റ​ഞ്ഞു.

സം​ഘ​ട​നാ തെ​ര​ഞ്ഞൈ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​രാ​റു​ള്ള ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളു​മെ​ല്ലാം വ​ള​രെ ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചും സ​മ​യ​ബ​ന്ധി​ത​മാ​യും ശാന്ത​മാ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ല്ല​പ്പ​ള്ളി​ക്കു ക​ഴി​ഞ്ഞു.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വ​ലി​യ ത​ർ​ക്ക​ങ്ങ​ളെത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തുനി​ന്നു​ള്ള കെ​പി​സി​സി പ​ട്ടി​ക വൈ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​നം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ അ​ട​ക്കം രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീക​രി​ക്കാ​നാ​യി.
എ​ഐ​സി​സി അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​നി സാ​ങ്കേ​തി​ക​ത്വം മാ​ത്ര​മാ​യി ശേ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.