ഗുജറാത്ത്: കോൺഗ്രസ് അഞ്ചു സ്ഥാനാർഥികളെ മാറ്റി
Tuesday, November 21, 2017 2:06 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ അ​​ഞ്ചു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ കോ​​ൺ​​ഗ്ര​​സ് മാ​​റ്റി. ജൂ​​ന​​ഗ​​ഡ്, ഭാ​​റൂ​​ച്ച്, കാ​​മ്രേ​​ജ്, വ​​രാഛ റോ​​ഡ്, ബോ​​താ​​ഡ് എ​​ന്നീ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണു മാ​​റ്റി പു​​തി​​യ​​വ​​രെ കൊ​​ണ്ടു​​വ​​ന്ന​​ത്. പ​​ട്ടേ​​ൽ​​വി​​ഭാ​​ഗ​​ത്തി​​നു നി​​ർ​​ണാ​​യ​​ക സ്വാ​​ധീ​​ന​​മു​​ള്ള ബോ​​താ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ സൗ​​ര​​ഭ് പ​​ട്ടേ​​ലി​​നെ നേ​​രി​​ടാ​​ൻ കോ​​ൺ​​ഗ്ര​​സ് രം​​ഗ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് ഡി.​​എം. പ​​ട്ടേ​​ലി​​നെ​​യാ​​ണ്.

90 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണു കോ​​ൺ​​ഗ്ര​​സ് ഇ​​തു​​വ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 77 പേ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 13 പേ​​രെ​​യും പ്ര​​ഖ്യാ​​പി​​ച്ചു. കോ​​ൺ​​ഗ്ര​​സി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യ്ക്കെ​​തി​​രേ സൂ​​റ​​ത്ത്, ധൊ​​റാ​​ജി, ജാം​​ന​​ഗ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധം അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു.


ആ​​ദ്യ പ​​ട്ടി​​ക​​യി​​ൽ പ​​ടി​​ദാ​​ർ അ​​നാ​​മ​​ത് ആ​​ന്ദോ​​ള​​ൻ സ​​മി​​തി​​യു​​ടെ ര​​ണ്ടു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണു കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റ് ന​​ല്കി​​യ​​ത്. ഇ​​തി​​ൽ പ​​ട്ടേ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് ക​​ടു​​ത്ത അ​​തൃ​​പ്തി​​യു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.