സാക്ഷി മഹാരാജ് എംപിയുടെ പേര് വോട്ടർ പട്ടികയിലില്ല
സാക്ഷി മഹാരാജ് എംപിയുടെ പേര് വോട്ടർ പട്ടികയിലില്ല
Wednesday, November 22, 2017 1:51 PM IST
ഉ​​​ന്നാ​​​വോ: ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഗ​​​ണ്ടേ​​​ൻ​​​ഖ​​​ണ്ഡ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​യ ബി​​​ജെ​​​പി എം​​​പി സാ​​​ക്ഷി മ​​​ഹാ​​​രാ​​​ജി​​​നു വോ​​​ട്ട​​ർ പ​​ട്ടി​​ക​​യി​​​ൽ പേ​​​രി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​യി​​​ല്ല.

ഗ​​​ണ്ടേ​​​ൻ​​​ഖ​​​ണ്ഡ സാ​​​ക്ഷി​​​ധാം ആ​​​ശ്ര​​​മ​​​ത്തി​​​ലെ പ​​​ല​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ൾ പ​​ട്ടി​​ക​​യി​​ലി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ സാ​​​ക്ഷി മ​​​ഹാ​​​രാ​​​ജ്, ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ൻ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി അ​​​നു ടാ​​ണ്ഡ​​​നും വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ പേ​​​രി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​യി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് അ​​​നു പ​​​രാ​​​തി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.