ഹൊ​സൂ​ർ രൂ​പ​ത പി​റ​ന്നു, മാ​ർ‌ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ അ​ഭി​ഷി​ക്ത​നാ​യി
ഹൊ​സൂ​ർ രൂ​പ​ത പി​റ​ന്നു, മാ​ർ‌ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ അ​ഭി​ഷി​ക്ത​നാ​യി
Wednesday, November 22, 2017 2:28 PM IST
നു​​​ത്ത​​​ൻ​​​ചേ​​​രി: മൂ​​​ന്ന​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മ​​​മി​​​ട്ടു​​​കൊ​​​ണ്ടു വി​​​ശ്വാ​​​സി​​​സ​​​ഹ​​​സ്ര​​​ങ്ങ​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി ഹൊ​​​സൂ​​​ർ രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​പ​​​ന​​​വും നി​​​യു​​​ക്ത ബി​​​ഷ​​​പ് മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ (ജോ​​​ബി) പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​വും ന​​​ട​​​ന്നു.

ചെ​​​ന്നൈ മി​​​ഷ​​​നി​​​ലെ നു​​​ത്ത​​​ൻ​​​ചേ​​​രി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് സീ​​​റോ മ​​​ല​​​ബാ​​​ർ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി​​​ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഏ​​​വ​​​ർ​​​ക്കും സ്വാ​​​ഗ​​​ത​​​മോ​​​തി​​​യ​​​തോ​​​ടെ​​​യാ​​​ണു മെ​​​ത്രാ​​​ഭി​​​ഷേ​​​ക ക​​​ർ​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു മെ​​​ത്രാ​​​ന്മാ​​​ർ, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ തി​​​രു​​​വ​​​സ്ത്ര ങ്ങ​​​ള​​​ണി​​​ഞ്ഞു പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ചു. തു​​​ട​​​ർ​​​ന്നു​​​ന​​​ട​​​ന്ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.


മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ധ​​​ർ​​​മ​​​പു​​​രി രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​ലോ​​​റ​​​ൻ​​​സ് പ​​​യ​​​സ് ദൊ​​​രൈ രാ​​​ജ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി.
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സീ​​​റോ - മ​​​ല​​​ബാ​​​ർ ചെ​​​ന്നൈ മി​​​ഷ​​​ൻ കോ - ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ മോ​​​ണ്‍. ജോ​​​സ് ഇ​​​രി​​​ന്പ​​​ൻ ആ​​​ർ​​​ച്ച് ഡീ​​​ക്ക​​​നാ​​​യി​​​രു​​​ന്നു. മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്ക്കോ​​​പ്പ​​​ൽ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ ല​​​ത്തീ​​​നി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​പ​​​ത്രം വാ​​​യി​​​ച്ചു.


ഫാ. ​​​ജോ​​​ബി മേ​​​നോ​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.