സോളങ്കി രാജിവച്ചതായി വ്യാജ കത്ത്; ബിജെപി‍യെ കുറ്റപ്പെടുത്തി കോൺഗ്രസ്
Thursday, November 23, 2017 1:53 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്/​​വ​​ഡോ​​ദ​​ര: ഗു​​ജ​​റാ​​ത്ത് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ ഭ​​ര​​ത് സിം​​ഗ് സോ​​ള​​ങ്കി രാ​​ജി​​വ​​ച്ച​​താ​​യു​​ള്ള വ്യാ​​ജ ക​​ത്ത് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യി. സം​​ഭ​​വ​​ത്തി​​ൽ ബി​​ജെ​​പി​​യെ കു​​റ്റ​​പ്പെ​​ടു​​ത്തി കോ​​ൺ​​ഗ്ര​​സ് രം​​ഗ​​ത്തെ​​ത്തി. തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നു പ​​രാ​​തി ന​​ല്കു​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് വ​​ക്താ​​വ് മ​​നീ​​ഷ് ദോ​​ഷി പ​​റ​​ഞ്ഞു.

.ടി​​ക്ക​​റ്റ് വി​​ത​​ര​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തി പി​​സി​​സി അ​​ധ്യ​​ക്ഷ​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കു​​ക​​യാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി സോ​​ള​​ങ്കി കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി​​ക്കു അ​​യ​​ച്ച​​തെ​​ന്നു പ​​റ​​യു​​ന്ന ക​​ത്താ​​ണു വൈ​​റ​​ലാ​​യ​​ത്. ക​​ത്ത് വ്യാ​​ജ​​മാ​​ണെ​​ന്നും ത​​ന്‍റെ കു​​ടും​​ബ​​ത്തി​​നു നാ​​ലു ത​​ല​​മു​​റ​​ക​​ളാ​​യി കോ​​ൺ​​ഗ്ര​​സു​​മാ​​യി ഉ​​റ്റ​​ബ​​ന്ധ​​മാ​​ണു​​ള്ള​​തെ​​ന്നും ഭ​​ര​​ത് സിം​​ഗ് സോ​​ള​​ങ്കി പ​​റ​​ഞ്ഞു.


അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​മെ​​ന്ന് ഉ​​റ​​പ്പാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബി​​ജെ​​പി ക​​ള്ള പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നു സോ​​ള​​ങ്കി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.