നിരക്ക് കൂട്ടിയപ്പോൾ ഡൽഹി മെട്രോയ്ക്കു നഷ്ടം മൂന്നു ലക്ഷം യാത്രക്കാർ
നിരക്ക് കൂട്ടിയപ്പോൾ ഡൽഹി മെട്രോയ്ക്കു നഷ്ടം മൂന്നു ലക്ഷം യാത്രക്കാർ
Friday, November 24, 2017 2:05 PM IST
ന്യൂ​ഡ​ൽ​ഹി: നി​ര​ക്കു വ​ർ​ധി​പ്പി​ച്ച​തോ​ടെ പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ർ ഡ​ൽ​ഹി മെ​ട്രോ​യി​ലെ യാ​ത്ര ഉ​പേ​ക്ഷി​ച്ചു. ഈ ​വ​ർ​ഷം ര​ണ്ടു ത​വ​ണ​യാ​ണ് ഡ​ൽ​ഹി മെ​ട്രോ​യി​ലെ യാ​ത്രാ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റ​ംബ​റി​ൽ ഡ​ൽ​ഹി മെ​ട്രോ​യി​ലെ യാ​ത്ര​ക്കാ​രു​ടെ ശ​രാ​ശ​രി എ​ണ്ണം 27.4 ല​ക്ഷം ആ​യി​രു​ന്ന​ത് ഒ​ക്‌ടോ​ബ​റി​ൽ 24.2 ആ​യി കു​റ​ഞ്ഞു. ഡ​ൽ​ഹി മെ​ട്രോ​യു​ടെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ളി​ലൊ​ന്നാ​യ നോ​യി​ഡ-ദ്വാ​ര​ക ബ്ലൂ​ലൈ​നി​ൽ മാ​ത്രം ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ കു​റ​വു​ണ്ടാ​യ​താ​യാ​ണു വി​വ​ര​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് ഡ​ൽ​ഹി മെ​ട്രോ റെയി​ൽ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.

യാ​ത്രാ​നി​ര​ക്കി​ൽ 20 മു​ത​ൽ 50 വ​രെ ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ര​ക്കു വ​ർ​ധ​ന​വി​ന് അം​ഗീ​കാ​രം ന​ൽ​കി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് നി​ര​ക്കു വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.


അ​ന്ത​രീ​ക്ഷ മ​ലീ​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ മെ​ട്രോ യാ​ത്ര ഏ​റെ ആ​ശ്വാ​സ​ക​രു​മാ​യി​രു​ന്നു. നി​ര​ക്കു വ​ർ​ധ​ന വ​ന്ന​തോ​ടെ നി​ര​ത്തു​ക​ളി​ലെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ എ​ണ്ണ​വും വ​ർ​ധി​ച്ചു.

സ്വ​കാ​ര്യ ഓ​ണ്‍ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​ക​ൾ​ക്കു ലാ​ഭ​മു​ണ്ടാ​ക്കാ​നായാണ് നി​ര​ക്കു വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​രോ​പി​ച്ചു.
എ​ന്നാ​ൽ, പ്ര​തി​വ​ർ​ഷം 3000 കോ​ടി രൂ​പ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് വ​ഹി​ക്കാ​ൻ കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ ത​യാ​റാ​യാ​ൽ മാ​ത്ര​മേ നി​ര​ക്കു വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​നാ​കൂ എ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി ഹ​ർ​ദീ​പ് പു​രി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.