എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Wednesday, December 6, 2017 1:13 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​ളി​ക്കു​ന്ന​തി​നി​ടെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഉൗ​ത്തു​പാ​ള​യം പൊ​ന്നു​ച്ചാ​മി​യു​ടെ മ​ക​ൻ ഗോ​കു​ൽ​രാ​ജ് (21), ക​രു​വ​ലൂ​ർ ഈ​ശ്വ​ര​മൂ​ർ​ത്തി​യു​ടെ മ​ക​ൻ ഗു​ഹ​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​രു​വ​രും സി​രു​മു​ഖൈ പ​ഴ​തോ​ട്ട​ത്ത് ഭ​വാ​നി​പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. രാ​വി​ലെ കു​ളി​ക്കാ​നെ​ത്തി​യ​വ​ർ ന​ദി​ക്ക​ര​യി​ൽ മൊ​ബൈ​ൽ ഫോ​ണും ബൈ​ക്കും വ​സ്ത്ര​ങ്ങ​ളും ക​ണ്ട് മേ​ട്ടു​പ്പാ​ള​യം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഗു​ഹ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഗോ​കു​ൽ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.