ഓഖി: കേന്ദ്രസംഘം കേരളത്തിലെത്തും
ഓഖി: കേന്ദ്രസംഘം കേരളത്തിലെത്തും
Wednesday, December 6, 2017 2:29 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലി​നു​മാ​യി കേ​ന്ദ്ര​സം​ഘം കേ​ര​ള​ത്തി​ലെ​ത്തും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക അ​പേ​ക്ഷ ല​ഭി​ച്ചാ​ലു​ട​ൻ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​തു പ​രി​ഗ​ണി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും പ്ര​തി​നി​ധി​ക​ള​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പോ​വു​ക.


കേ​ര​ള തീ​ര​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ അ​യ​ക്കാ​ൻ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി രാ​ധാ​മോ​ഹ​ൻ സിം​ഗും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ന​സ​ഹാ​യം അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​മാ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.