ഡൽഹിയിൽ അനധികൃത മദ്യവിൽപന കാട്ടിക്കൊടുത്ത യുവതിക്കു ക്രൂരമർദനം
ഡൽഹിയിൽ അനധികൃത മദ്യവിൽപന കാട്ടിക്കൊടുത്ത യുവതിക്കു ക്രൂരമർദനം
Friday, December 8, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച വ​നി​ത​യ്ക്കു ഡ​ൽ​ഹി​യി​ൽ ക്രൂ​ര മ​ർ​ദ​നം. ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ക​മ്യൂ​ണി​റ്റി പോ​ലീ​സിം​ഗി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​നു​ള്ള റെ​യ്ഡി​ൽ യു​വ​തി​യും പ​ങ്കെ​ടു​ത്ത​ത്.

റെ​യ്ഡി​നു പി​ന്നാ​ലെ കോ​ള​നി​യി​ലെ സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന സം​ഘം ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ന്പി​വ​ടി​ക​ൾ കൊ​ണ്ട് അ​ടി​ച്ചും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റി​യും യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഇ​തൊ​രു പാ​ഠ​മാ​യി​രി​ക്ക​ട്ടെ എ​ന്ന താ​ക്കീ​തോ​ടെ ഇ​വ​രെ ന​ഗ്ന​യാ​ക്കി കോ​ള​നി​യി​ലൂ​ടെ ന​ട​ത്തു​ക​യും ചെ​യ്തു. കോ​ള​നി​യി​ലെ പ​ര​സ്യ മ​ദ്യ​വി​ൽ​പ​ന ത​ട​ഞ്ഞ​തി​നാ​ണു ത​നി​ക്കു മ​ർ​ദ​ന​മേ​റ്റ​തെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കി. ക്രൂ​ര മ​ർ​ദ​ന​മേ​റ്റ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഡ​ൽ​ഹി വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ൾ ഷെ​യ​ർ ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

യു​വ​തി​യെ മ​ർ​ദി​ച്ച 25ല​ധി​കം വ​രു​ന്ന സം​ഘം ഇ​വ​രെ ന​ഗ്ന​യാ​ക്കി ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​തു ത​ട​യാ​നെ​ത്തി​യ ഒ​രു പോ​ലീ​സു​കാ​ര​നും മ​ർ​ദ​ന​മേ​റ്റി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച കേ​ജ​രി​വാ​ൾ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​നോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.


ക​മ്യൂ​ണി​റ്റി പോ​ലീ​സിം​ഗി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​നി​യി​ൽ ഡ​ൽ​ഹി പോ​ലീ​സും വ​നി​ത ക​മ്മീ​ഷ​നും ന​ട​ത്തി​യ റെ​യ്ഡി​നൊ​പ്പം മ​ർ​ദ​ന​മേ​റ്റ യു​വ​തി​യും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വ​ർ കാ​ണി​ച്ചു കൊ​ടു​ത്ത കൊ​ടു​ത്ത കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ നി​ന്നും 300ല​ധി​കം കു​പ്പി അ​ന​ധി​കൃ​ത മ​ദ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ഇ​വ​ർ​ക്ക് നേ​രെ അ​ക്ര​മം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ര​ജ​നീ​ഷ് ഗു​പ്ത​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ, യു​വ​തി​ക്കു മ​ർ​ദ​ന​മേ​റ്റെ​ങ്കി​ലും ന​ഗ്ന​യാ​യി ന​ട​ത്തി​ച്ചു എ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നാ​ണ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ര​ജ​നീ​ഷ് ഗു​പ്ത പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ലും ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ മ​ദ്യ വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു സ്വാ​തി മാ​ലി​വാ​ളി​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.