ബിജെപി എംപി നാന പട്ടോലെ രാജിവച്ചു
ബിജെപി എംപി നാന പട്ടോലെ രാജിവച്ചു
Friday, December 8, 2017 2:04 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌ട്രയി​ൽനി​ന്നു​ള്ള ബി​ജെ​പി എം​പി നാ​നാ പ​ട്ടോ​ലെ ലോ​ക്സ​ഭാം​ഗ​ത്വ​വും പാ​ർ​ട്ടി അം​ഗ​ത്വ​വും രാ​ജിവ​ച്ചു. കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തിത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ പ​ട്ടോ​ലെ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. രാ​ജി​ക്ക​ത്ത് ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​നു ന​ൽ​കി​യെ​ന്ന് പ​ട്ടോ​ലെ വ്യ​ക്ത​മാ​ക്കി. പട്ടോലെ വൈകുന്നേരം കോൺഗ്രസ് ജനറൽ സെക്രട്ടറി മോഹൻ പ്രകാശുമായി ചർച്ച നടത്തി. മുന്പ് കോൺഗ്രസ് എംഎൽഎ ആയിരുന്നു പട്ടോലെ.

മ​ഹാ​രാഷ്‌ട്ര​യി​ൽ വി​ദ​ർ​ഭ​യി​ലെ ഭാ​ന്ദ്ര-​ഗോ​ണ്ടി​യ മ​ണ്ഡ​ല​ത്തി​ൽനി​ന്നാ​ണ് പ​ട്ടോ​ലെ ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. കു​റേ മാ​സ​ങ്ങ​ളാ​യി ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​ട്ടോ​ലെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ​യും ഇ​യാ​ൾ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ടു​ത്ത​യിടെ മു​തി​ർ​ന്ന നേ​താ​വ് യ​ശ്വ​ന്ത് സി​ൻ​ഹ​യ്ക്കൊ​പ്പം ചേ​ർ​ന്നും പ​ട്ടോ​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ചു.


2009ൽ ​കോ​ണ്‍ഗ്ര​സ് വി​ട്ടു വ​ന്നാ​ണു നാ​ന പ​ട്ടോ​ലെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പി​ന്നീ​ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലി​നെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​ൽ​പി​ച്ചാ​ണു ലോ​ക്സ​ഭ​യി​ലേ​ക്കു ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.