സോണിയയ്ക്ക് 71
Saturday, December 9, 2017 2:30 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് 71 വയസ്്. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെടെ നി​ര​വ​ധി​പേർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സോ​ണി​യ​യു​ടെ ദീ​ർ​ഘാ​യു​സി​നും ആ​രോ​ഗ്യ​ത്തി​നുംവേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്ന് മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു. പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എ​ച്ച്. അ​ന​ന്ത്കു​മാ​റും സോ​ണി​യ​യ്ക്ക് ട്വി​റ്റ​റി​ൽ പി​റ​ന്നാ​ൾ നേ​ർ​ന്നു.

കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​നും മ​ക​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കു​ക​ളി​ൽനി​ന്നോ​ടി​യെ​ത്തി പിറന്നാൾ ആശംസ നേർന്നു. രാ​ജ്യ​ത്തി​നും കോ​ണ്‍ഗ്ര​സി​നുംവേ​ണ്ടി സ​മ​ർ​പ്പി​ച്ച ജീ​വി​ത​മാ​ണ് സോ​ണി​യ​യു​ടേ​തെ​ന്നാ​ണു കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തി​നു പു​റ​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം വി​ത​ര​ണം ചെ​യ്തും പ​ട​ക്കം പൊ​ട്ടി​ച്ചും സോ​ണി​യ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. വിമത ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹയും ആശംസ നേർന്നു.