കൂ​ട്ട മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി വ​ഴി​യി​ൽ കി​ട​ന്ന പെ​ൺ​കു​ട്ടിയെ വീ​ണ്ടും മാ​ന​ഭം​ഗ​പ്പെടുത്തി
Sunday, December 10, 2017 2:15 PM IST
ല​​ക്നോ: കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ​ വ​ഴ​ിയി​ൽ കി​ട​ക്ക​വേ അ​തു​വ​ഴി വ​ന്ന വ​​ഴി​​പോ​​ക്ക​​നോ​​ടു സ​​ഹാ​​യ​​മ​​ഭ്യ​​ർ​​ഥി​​ച്ച പെ​​ണ്‍​കു​​ട്ടി വീ​​ണ്ടും മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യി. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ലെ സ​​രോ​​ജി​​നി ന​​ഗ​​റി​​ലാ​​ണ് സം​​ഭ​​വം.

വെ​​ള്ളി​​യാ​​ഴ്ച വൈ​കു​ന്നേ​രം പ്ര​​ദേ​​ശ​​ത്തെ ച​​ന്ത​​യി​​ലേ​​ക്ക് പോ​​ക​​വേ, പെ​​ണ്‍​കു​​ട്ടി​​ക്കു പ​​രി​​ച​​യ​​മു​​ള്ള യു​​വാ​​വ് വീ​​ട്ടി​​ലെ​​ത്തി​​ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞ് ബൈ​​ക്കി​​ൽ ക​​യ​​റ്റി​​ക്കൊ​​ണ്ടു​​പോ​​യ​​ശേ​​ഷം ആ​​ളൊ​​ഴി​​ഞ്ഞ പ്ര​​ദേ​​ശ​​ത്തെ​​ത്തി​​ച്ചു പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഇ​​യാ​​ളു​​ടെ സു​​ഹൃ​​ത്തും പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു. ഇ​​തി​​നു​​ശേ​​ഷം ഇ​​വ​​ർ ക​​ട​​ന്നു. തു​​ട​​ർ​​ന്ന് രാ​​ത്രി പ​​തി​​നൊ​​ന്നോ​​ടെ അ​​തു​​വ​​ഴി ബൈ​​ക്കി​​ലെ​​ത്തി​​യ ആ​​ളെ ത​​ട​​ഞ്ഞു​​നി​​ർ​​ത്തി പെ​​ണ്‍​കു​​ട്ടി സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ച്ചു. ഇ​​യാ​​ളും പെ​​ണ്‍​കു​​ട്ടി​​യെ മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. രാ​​ത്രി ര​​ണ്ടോ​​ടെ നാ​​ട്ടു​​കാ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ചെ​​ത്തി​​യ പോ​​ലീ​​സാ​​ണ് പെ​​ണ്‍​കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.