ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമെന്നു നരേന്ദ്ര മോദി
ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമെന്നു നരേന്ദ്ര മോദി
Wednesday, December 13, 2017 2:16 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ സു​ര​ക്ഷി​ത​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​ക്ഷേ​പ​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും പ​ലി​ശ ന​ഷ്ട​മാ​കു​ന്നെ​ന്നു​ള്ള ത​ര​ത്തി​ലു​ള്ള ഉൗ​ഹാ​പോ​ഹ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും വ്യാ​പാ​ര സം​ഘ​ട​ന​യാ​യ ഫി​ക്കി​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​റ​ഞ്ഞു.

ബാ​ങ്കിം​ഗ് നി​യ​മ​ത്തി​ലെ പു​തി​യ ശി​പാ​ർ​ശ​യെ​ച്ചൊ​ല്ലി​യാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം. ഫി​നാ​ൻ​ഷ​ൽ റെ​സോ​ലൂ​ഷ​ൻ ആ​ന്‍റ് ഡെ​പ്പോ​സി​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് (എ​ഫ്ആ​ർ​ഡി​ഐ) ബി​ൽ ബാ​ങ്കിം​ഗ് മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള​താ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക​ടു​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പെ​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം.


വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ക്ഷേ​പ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു ഭാ​ഗം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ബാ​ങ്ക് എ​ടു​ക്കു​മെ​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.