അമർനാഥ് ക്ഷേത്രം : നിശബ്ദമേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്നു ഹരിത ട്രൈബ്യൂണൽ
അമർനാഥ് ക്ഷേത്രം : നിശബ്ദമേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്നു  ഹരിത ട്രൈബ്യൂണൽ
Thursday, December 14, 2017 3:18 PM IST
ന്യൂ​ഡ​ൽ​ഹി: ഹി​മാ​ല​യ​ത്തി​ലെ അ​മ​ർ​നാ​ഥ് ഗു​ഹാ​ക്ഷേ​ത്രം നി​ശ​ബ്ദ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നു ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. ഗു​ഹാ ക്ഷേ​ത്ര​ത്തി​ൽ മ​ണി മു​ഴ​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ആ​ര​തി അ​ട​ക്ക​മു​ള്ള ആ​രാ​ധ​ന സ​മ​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മ​ല്ലെ​ന്നും ജ​സ്റ്റീ​സ് സ്വ​ത​ന്ത​ർ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യ അ​മ​ർ​നാ​ഥ് ഗു​ഹാ ക്ഷേ​ത്ര​ത്തി​ൽ മ​ണി മു​ഴ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രേ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് അ​ട​ക്ക​മു​ള്ള ഹി​ന്ദു സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ട്രൈ​ബ്യൂ​ണ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ക്ഷേ​ത്രം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2012ൽ ​സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ണി മു​ഴ​ക്കു​ന്ന​തും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കാ​ണി​ക്ക​യി​ടു​ന്ന​തും അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.