കോഡയ്ക്കും കൂട്ടാളികൾക്കും ശിക്ഷ ശനിയാഴ്ച
Thursday, December 14, 2017 3:23 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ൽ​​​​ക്ക​​​​രി​​​​പ്പാ​​​​ടം അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​രാ​​​​യ ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി മു​​​​ധു കോ​​​​ഡ, ക​​​​ൽ​​​​ക്ക​​​​രി മ​​​​ന്ത്രാ​​​​ല​​​​യം മു​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ച്ച്.​​​​സി. ഗു​​​​പ്ത, ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​കെ. ബ​​​​സു എ​​​​ന്നി​​​​വ​​​​ർ​​​​ക്കു​​ള്ള ശി​​​​ക്ഷ ഡ​​​​ൽ​​​​ഹി​​ കോ​​​​ട​​​​തി ശ​​​​നി​​​​യാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ക്കും. പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഏ​​​​ഴു വ​​​​ർ​​​​ഷം ത​​​​ട​​​​വ് ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


കോ​​​​ഡ​​​​യു​​​​ടെ സ​​​​ഹാ​​​​യി വി​​​​ജ​​​​യ് ജോ​​​​ഷി, വി​​​​നി അ​​​​യ​​​​ൺ ആ​​​​ൻ​​​​ഡ് സ്റ്റീ​​​​ൽ ഉ​​​​ദ്യോ​​ഗ് ലി​​​​മി​​​​റ്റ​​​​ഡ് ക​​​​ന്പ​​​​നി (വി​​​​ഷു​​​​ൽ) എ​​​​ന്നി​​​​വ​​​​രാ​​​​ണ് കേ​​​​സി​​​​ൽ മ​​​​റ്റു കു​​​​റ്റ​​​​ക്കാ​​​​ർ. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ രാ​​​​ജാ​​​​ര നോ​​​​ർ​​​​ത്ത് ക​​​​ൽ​​​​ക്ക​​​​രി​​​​പ്പാ​​​​ടം കോ​​​​ൽ​​​​ക്ക​​​​ത്ത ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​നി അ​​​​യ​​​​ൺ ആ​​​​ൻ​​​​ഡ് സ്റ്റീ​​​​ൽ ഉ​​​​ദ്യോ​​​​ഗ് ലി​​​​മി​​​​റ്റ​​​​ഡി​​നു ല​​​​ഭി​​​​ക്കാ​​​​ൻ ക്രി​​​​മി​​​​ന​​​​ൽ ഗൂ​​​​ഢാ​​​​ലോ​​​​ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.