കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയ്ക്ക് അനുമതി
Friday, December 15, 2017 2:19 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് ബൈ​പ്പാ​സ് ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം എം.​കെ. രാ​ഘ​വ​ൻ എം​പി​യെ അ​റി​യി​ച്ചു. നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​റു​വ​രി ബൈ​പ്പാ​സ് പ്രൊ​ജ​ക്ടാ​ണി​ത്.

ക​ന്യാ​കു​മാ​രി-​പ​ന​വേ​ൽ ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യി എ​ൻ എ​ച്ച് 66 -ൽ ​കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ൽ നി​ന്ന് 230.400 കി​ലോ​മീ​റ്റ​ർ മു​ത​ൽ 258.800 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് മൊ​ത്തം 28.4 കി​ലോ​മീ​റ്റ​റാ​ണ് ആ​റു​വ​രി ബൈ​പ്പാ​സ് വ​രു​ന്ന​ത്. 28.4 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന് 1424.774 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ന് 50.31 കോ​ടി രൂ​പ​യാ​ണ് മ​തി​പ്പ് ചെ​ല​വ്. കി​ലോ​മീ​റ്റ​റി​ന് മ​തി​പ്പു​വി​ല നോ​ക്കു​ന്പോ​ൾ ഏ​റ്റ​വും ചെ​ല​വേ​റി​യ ദേ​ശീ​യ പാ​ത​ക​ളി​ൽ ഒ​ന്നാ​യി ഇ​ത് മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.