ഗുജറാത്ത് തെരഞ്ഞെടുപ്പ്: വിവിപാറ്റ് പേപ്പർ എണ്ണില്ല
ഗുജറാത്ത് തെരഞ്ഞെടുപ്പ്:  വിവിപാറ്റ് പേപ്പർ എണ്ണില്ല
Friday, December 15, 2017 2:53 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നൊ​പ്പം വി​വിപാ​റ്റ് പേ​പ്പ​ർ ര​സീ​തും എ​ണ്ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. 20 ശ​ത​മാ​നം പേ​പ്പ​ർ ര​സീ​തു​ക​ൾ എ​ണ്ണ​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നും അ​തി​ൽ ഇ​ട​പെ​ടു​ന്ന​ത് നി​യ​മവി​രു​ദ്ധ​മാ​ണെ​ന്നും കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു.

ഗു​ജ​റാ​ത്ത് പി​സി​സി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ആ​രി​ഫ് രാ​ജ്പു​താ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഓരോ ബൂ​ത്തി​ലെ വി​വി​പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട് ​അ​ത് 20 ശ​ത​മാ​ന​മാ​ക്കി മാ​റ്റ​ണ​മെ​ന്നു ഹ​ർ​ജി​ക്കാ​ര​നുവേ​ണ്ടി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി വാ​ദി​ച്ചു. ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സം​ബ​ന്ധി​ച്ചു​യ​ർ​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഒ​രു ബൂ​ത്തി​ലെ വോ​ട്ടു​ക​ൾകൊ​ണ്ടാ​വി​ല്ലെ​ന്നും സിംഗ്‌വി വാദിച്ചു.


രാ​ജ്യ​ത്തി​നു മൊ​ത്തം ബാ​ധ​ക​മാ​കു​ന്ന രീ​തി​യി​ൽ ഇ​ക്കാ​ര്യം പി​ന്നീ​ട് ഉ​ന്ന​യി​ക്കാ​മെ​ന്നു കോ​ട​തി പറഞ്ഞു. ഇ​തേത്തു​ട​ർ​ന്ന് ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നും കോ​ട​തി അ​നു​വാ​ദം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.