53 തവണ രക്തദാനം; വനിതാ ഡോക്ടർക്ക് ആദരം
Sunday, December 17, 2017 10:59 AM IST
ജ​​​​മ്മു: മു​​​​പ്പ​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 53 ത​​​​വ​​​​ണ ര​​​​ക്തം ദാ​​​​നം ചെ​​​​യ്ത ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ വ​​​​നി​​​​ത ഡോ​​​​ക്ട​​​​ർക്ക് ആ​​​​ദ​​​​രം. ജ​​​​മ്മു പോ​​​​ലീ​​​​സ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ കി​​​​ര​​​​ൺ ശ​​​​ർ​​​​മ​​​​യെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ബ്ല​​​​ഡ് ട്രാ​​​​ൻ​​​​സ്ഫ്യൂ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഇ​​​​മ്യൂ​​​​ണോ​​​​ഹെ​​​​മ​​​​റ്റോ​​​​ള​​​​ജി എ​​​​ന്ന സം​​​​ഘ​​​​ട​​​​ന ആ​​​​ദ​​​​രി​​​​ച്ച​​​​ത്.


ഇ​​​​ന്ത്യ-​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ യു​​​​ദ്ധം ക​​​​ഴി​​​​ഞ്ഞ​​​​യു​​​​ട​​​​ൻ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് ഐ​​​​എ​​​​സ്ബി​​​​ടി​​​​ഐ. അ​​​​വാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ച 10 പേ​​​​രി​​​​ൽ ഏ​​​​ക വ​​​​നി​​​​ത​​​​യാ​​​​ണ് കി​​​​ര​​​​ൺ. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ കോ​​​​ട​​​​യി​​​​ൽ ന​​​​ട​​​​ന്ന 42-ാമ​​​​ത് നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.