ഗുജറാത്തിൽ ബിജെപി തോൽക്കുമെന്നു ബിജെപി എംപി
ഗുജറാത്തിൽ ബിജെപി തോൽക്കുമെന്നു ബിജെപി എംപി
Sunday, December 17, 2017 11:18 AM IST
പൂ​ന: ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി തോ​ൽ​ക്കു​മെ​ന്നു മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യ സ​ഞ്ജ​യ് ക​കാ​ഡെ. ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾ ബി​ജെ​പി​ക്കു ല​ഭി​ക്കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സാ​ക​ട്ടെ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾ​ക്ക് അ​ടു​ത്തെ​ത്തു​മെ​ന്നും കാ​ക​ഡെ പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ പ്ര​വ​ചി​ക്കു​ന്പോ​ഴാ​ണു വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​വു​മാ​യി ബി​ജെ​പി എം​പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
ഗു​ജ​റാ​ത്ത് ഭ​ര​ണം ബി​ജെ​പി നി​ല​നി​ർ‌​ത്തി​യാ​ൽ അ​തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ്യ​ക്തി​പ്ര​ഭാ​വം കൊ​ണ്ടു​മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നു ക​കാ​ഡെ വ്യ​ക്ത​മാ​ക്കി.


എ​ന്‍റെ ഒ​രു സം​ഘം ഗു​ജ​റാ​ത്തി​ൽ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു പ​റ​യു​ന്ന​ത്. ഞാ​ൻ നി​യോ​ഗി​ച്ച ആ​റം​ഗ സം​ഘം ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​ർ​ഷ​ക​ർ, ഡ്രൈ​വ​ർ​മാ​ർ, വെ​യി​റ്റ​ർ​മാ​ർ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രോ​ടു സം​സാ​രി​ച്ചു. അ​വ​ർ ന​ട​ത്തി​യ സ​ർ​വേ​ നി​രീ​ക്ഷ​ിച്ചാണ് ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​ക്ക് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സീ​റ്റ് ല​ഭി​ക്കി​ല്ലെ​ന്നു പ​റ​യു​ന്ന​ത്-​ക​കാ​ഡെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.