സിപിഎം സമ്മേളനത്തിന്‍റെ ഫ്ളക്സിൽ കിമ്മിന്‍റെ ചിത്രം: വിമർശനവുമായി ബിജെപി
സിപിഎം സമ്മേളനത്തിന്‍റെ ഫ്ളക്സിൽ  
കിമ്മിന്‍റെ ചിത്രം: വിമർശനവുമായി ബിജെപി
Sunday, December 17, 2017 11:18 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഫ്ള​ക്സി​ൽ ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം. ശ​ത്രു​ക്ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ലെ സി​പി​എം കി​മ്മി​ന്‍റെ ചി​ത്രം സ്ഥാ​പി​ച്ച​തി​ൽ അ​ത്ഭു​ത​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് ബി​ജെ​പി വ​ക്താ​വ് സാ​ന്പി​ത് പ​ത്ര ട്വി​റ്റ​റി​ൽ കു​റി​ച്ചു.


കേ​ര​ള​ത്തി​ലെ സി​പി​എം പോ​സ്റ്റ​റു​ക​ളി​ൽ കിം ​ജോം​ഗ് ഉ​ന്നി​നെ കാ​ണാം. ശ​ത്രു​ക്ക​ളു​ടെ കൊ​ല​ക്ക​ള​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ന്ന അ​വ​രി​ത് ചെ​യ്ത​തി​ൽ അ​ത്ദു​ത​മി​ല്ല. ആ​ർ​എ​സ്എ​സ്- ബി​ജെ​പി ഓ​ഫീ​സു​ക​ൾ​ക്കു നേരേ മി​സൈ​ൽ വി​ക്ഷേ​പി​ക്കാ​ൻ അ​വ​രു​ടെ ക​രാ​ള അ​ജ​ൻ​ഡ​യി​ൽ പ​ദ്ധ​തി​യി​ല്ലെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു: സാ​ന്പി​ത് പ​ത്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.