പഞ്ചാബിൽ കോൺഗ്രസിനു വൻ വിജയം
പഞ്ചാബിൽ കോൺഗ്രസിനു വൻ വിജയം
Sunday, December 17, 2017 11:18 AM IST
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നു വ​​ൻ വി​​ജ​​യം. അ​​മൃ​​ത്‌​​സ​​ർ, ജ​​ല​​ന്ധ​​ർ, പാ​​ട്യാ​​ല മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി. ശി​​രോ​​മ​​ണി അ​​കാ​​ലി ദ​​ൾ-​​ബി​​ജെ​​പി സ​​ഖ്യ​​വും ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യും വ​​ൻ പ​​രാ​​ജ​​യം നേ​​രി​​ട്ടു.

പാ​​ട്യാ​​ല​​യി​​ൽ കോ​​ൺ​​ഗ്ര​​സ് 58 സീ​​റ്റ് നേ​​ടി. ഇ​​വി​​ടെ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് അ​​ക്കൗ​​ണ്ട് തു​​റ​​ക്കാ​​നാ​​യി​​ല്ല. ജ​​ല​​ന്ധ​​റി​​ൽ 66 വാ​​ർ​​ഡു​​ക​​ൾ കോ​​ൺ​​ഗ്ര​​സ് നേ​​ടി​​യ​​പ്പോ​​ൾ ബി​​ജെ​​പി എ​​ട്ടും അ​​കാ​​ലി ദ​​ൾ നാ​​ലും സീ​​റ്റി​​ലൊ​​തു​​ങ്ങി. അ​​മൃ​​ത്‌​​സ​​റി​​ൽ കോ​​ൺ​​ഗ്ര​​സ് 69 വാ​​ർ​​ഡു​​ക​​ൾ വി​​ജ​​യി​​ച്ച​​പ്പോ​​ൾ അ​​കാ​​ലി ദ​​ൾ-​​ബി​​ജെ​​പി സ​​ഖ്യ​​ത്തി​​ന് 12 വാ​​ർ​​ഡു​​ക​​ളി​​ലാ​​ണു വി​​ജ​​യി​​ക്കാ​​നാ​​യ​​ത്.


മൂ​​ന്നു മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലെ 222 വാ​​ർ​​ഡു​​ക​​ളി​​ലും 29 മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ൽ-​​ന​​ഗ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ 327 വാ​​ർ​​ഡു​​ക​​ളി​​ലു​​മാ​​ണ് ഇ​​ന്ന​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.