സ്റ്റൈൽ മാറ്റാൻ മന്നൻ; രജനീകാന്ത് രാ​​ഷ്‌​​ട്രീ​​യ പ്ര​​വേ​​ശ​​നം പ്ര​​ഖ്യാ​​പി​​ച്ചു
Sunday, December 31, 2017 3:06 PM IST
ചെ​​​​​ന്നെെ: രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പ്ര​​​​​വേ​​​​​ശ​​​​​നം കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ അ​​​​​നി​​​​​വാ​​​​​ര്യ​​​​​ത​​​​​യെ​​​​​ന്ന മു​​​​ഖ​​​​വു​​​​ര​​​​യോ​​​​ടെ ത​​​​​മി​​​​​ഴ് സൂ​​​​​പ്പ​​​​​ർ​​​​​ താ​​​​​രം ര​​​​​ജ​​​​​നീ​​​​​കാ​​​​​ന്ത് രാ​​​​​ഷ്‌​​​​​ട്രീ​​​​​യത്തിലിറ ങ്ങുന്നതായി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഏ​​റെക്കാ​​ല​​ത്തെ കാ​​ത്തി​​രി​​പ്പി​​നും അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്കും ഒ​​ടു​​വി​​ലാ​​ണ് സൂ​​​​പ്പ​​​​ർ ക്ലൈ​​​​മാ​​​​ക്സ് പോ​​ലെ ര​​ജ​​നി സ്വ​​ന്തം പാ​​ർ​​ട്ടി​​യു​​ണ്ടാ​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച​​ത്. പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​തോ​​ടെ ര​​​​ജ​​​​നി​​​​യെ പി​​​​​ന്തു​​​​​ണ​​​​​ച്ചു രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും ആ​​​​​രാ​​​​​ധ​​​​​ക​​​​​രും രം​​ഗ​​ത്തു​​വ​​ന്നു. ചെ​​​​​ന്നൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​രാ​​​​​ധ​​​​​കസം​​​​​ഗ​​​​​മ​​​​​ത്തി​​ലാ​​​​ണ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​ന്നു സൂ​​പ്പ​​ർ​​ താ​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. എ​​ന്നാ​​ൽ, പാ​​​ർ​​​ട്ടി​​​യു​​​ടെ പേ​​​ര്, നി​​​ല​​​പാ​​​ട് തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ണാ​​​യ​​​ക കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. നി​​ല​​വി​​ലെ രാ​​ഷ്‌​​ട്രീ​​യ വ്യ​​വ​​സ്ഥി​​തി​​യി​​ൽ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ്ര​​ഖ്യാ​​പി​​ച്ചു.

അ​​​ടു​​​ത്ത നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​ന്നും താ​​രം പ്ര​​ഖ്യാ​​പി​​ച്ചു. 2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ത​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി ത​​മി​​ഴ്നാ​​ട്ടി​​ലെ 234 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന ര​​​​​ജ​​​​​നി​​​​​യു​​​​​ടെ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തെ ക​​ര​​ഘോ​​ഷ​​ത്തോ​​ടെ​​യാ​​ണ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ വ​​ര​​വേ​​റ്റ​​ത്. പ​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ പൊ​​​​​ട്ടി​​​​​ച്ചും മ​​​​​ധു​​​​​ര​​​​​പ​​​​​ല​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്തും ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ര​​​​​ജ​​​​​നി​​​​​യു​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യപ്ര​​​​​വേ​​​​​ശ​​​​​ന ​​പ്ര​​​​ഖ്യാ​​​​പ​​​​നം കൊ​​ണ്ടാ​​ടി.


ന​​​​വ​​​​വ​​​​ത്സ​​​​രം പു​​​​ല​​​​രു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പ് ത​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​ന്നു ര​​​​ജ​​​​നി​​​​കാ​​​​ന്ത് ഡി​​​​സം​​​​ബ​​​​ർ 26ന് ​​​​ആ​​​​രാ​​​​ധ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​തോ​​ടെ, മാ​​​​സ​​​​ങ്ങ​​​​ൾ നീ​​​​ണ്ട കാ​​​​ത്തി​​​​രി​​​​പ്പി​​​​നാ​​​​ണ് അ​​വ​​സാ​​ന​​മാ​​യ​​ത്. ബാ​​​​ബ സി​​​​നി​​​​മ​​​​യി​​​​ലെ ചി​​​​ഹ്‌​​​​നം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ര​​​​ജ​​​​നി താ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​ണെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ത​​​​ന്‍റെ ആ​​​​രാ​​​​ധ​​​​ക​​​​രോ​​ടു പോ​​രാ​​ട്ട​​ത്തി​​നു ത​​​​യാ​​​​റാ​​​​യി​​​​രി​​​​ക്കാ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്താ​​​​യി​​​​രു​​​​ന്നു ര​​​​ജ​​​​നി രാ​​​​ഷ്‌​​​​ട്രീ​​​​യപ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യസൂ​​​​ച​​​​ന മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പു ന​​​​ൽ​​കി​​​​യ​​​​ത്. യു​​​​ദ്ധം എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ഉ​​​​ദ്ദേ​​​​ശി​​​​ച്ച​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണെ​​​​ന്ന് ആ​​​​രാ​​​​ധ​​​​കസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സൂ​​​​പ്പ​​​​ർ​​​​താ​​​​രം പ​​റ​​ഞ്ഞി​​രു​​ന്നു.