മൂടൽമഞ്ഞിൽ സ്തംഭിച്ച് ഡൽഹി
മൂടൽമഞ്ഞിൽ സ്തംഭിച്ച് ഡൽഹി
Tuesday, January 2, 2018 12:43 AM IST
ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര ദി​വ​സ​ത്തെ പു​ല​ർ​കാ​ലം മൂ​ട​ൽ​മ​ഞ്ഞു മൂ​ടി ഡ​ൽ​ഹി​യി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. കാ​ഴ്ച പ​രി​ധി 50 മീ​റ്റ​റി​ലും താ​ഴെ​യാ​യ​തി​നാ​ൽ വ്യോ​മ​യാ​ന ഗ​താ​ഗ​തം പു​ല​ർ​ച്ചെ പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ മൂ​ന്ന​ര​യ്ക്ക് 1500 മീ​റ്റ​റി​ല​ധി​കം കാ​ഴ്ച​പ​രി​ധി ഉ​ണ്ടാ​യി​രു​ന്ന​താ​ണ് അ​ഞ്ച​ര ആ​യ​തോ​ടെ 50 മീ​റ്റ​റാ​യി ചു​രു​ങ്ങി​യ​ത്.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. 56 ട്രെ​യി​നു​ക​ൾ വൈ​കി. ഇ​രു​പ​തി​ല​ധി​കം ട്രെ​യി​നു​ക​ളുടെ സ​മ​യം ​മാ​റ്റി. പ​തി​ന​ഞ്ചി​ല​ധി​കം ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ത്തും 5.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ താ​പ​നി​ല.
മൂ​ട​ൽ​മ​ഞ്ഞ് മൂ​ടി റ​ണ്‍വേ കാണാൻപറ്റാതായതോടെ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും ഏ​ഴ് അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ളും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണു പു​റ​പ്പെ​ട്ട​ത്. ഒ​രു വി​മാ​നം റ​ദ്ദാക്കി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്. അ​പ്പോ​ഴും 125 മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു കാ​ഴ്ച​പ​രി​ധി.


മോ​ശം കാ​ലാ​വ​സ്ഥ ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​ൻ ഇ​ട​യു​ണ്ട്. യാ​ത്ര​യ്ക്കു മു​ൻ​പ് ത​ങ്ങ​ളു​ടെ വൈ​ബ്സൈ​റ്റി​ലൂ​ടെ​യോ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യോ ഫ്ളൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ജെ​റ്റ് എ​യ​ർ​വേ​സും ഇ​ൻ​ഡി​ഗോ​യും യാ​ത്ര​ക്കാ​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​.
പു​ല​ർ​ച്ചെ​യു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നാ​യി നേ​ര​ത്തെ​യെ​ത്തി​യ യാ​ത്ര​ക്കാ​രെ​ക്കൊ​ണ്ടു ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന​ലെ തി​ക്കും തി​ര​ക്കു​മാ​യി. പു​റ​പ്പെ​ടാ​നു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി​യ​തി​നു പു​റ​മേ ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങാ​നു​ള്ള വി​മാ​ന​ങ്ങ​ളും ലാ​ൻ​ഡിം​ഗ് സാ​ധ്യ​മാ​കാ​തെ ന​ട്ടം​തി​രി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.