പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു വീരമൃത്യു
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു വീരമൃത്യു
Thursday, January 4, 2018 12:53 AM IST
ജ​​മ്മു: അ​​തി​​ർ​​ത്തി​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ സേ​​ന ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കു നേ​​ർ​​ക്കു ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ബി​​എ​​സ്എ​​ഫ് ജ​​വാ​​നു വീ​​ര​​മൃ​​ത്യു. ഹെ​​ഡ് കോ​​ൺ​​സ്റ്റ​​ബി​​ൾ ആ​​ർ.​​പി. ഹ​​സ്ര(50) ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നു സാം​​ബ സെ​​ക്ട​​റി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.


ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഹ​​സ്ര​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഇ​​ന്ത്യ​​ൻ സൈ​​ന്യം പാ​​ക്കി​​സ്ഥാ​​നു ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ന​​ല്കി. 1967ൽ ​​പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ മൂ​​ർ​​ഷി​​ദാ​​ബാ​​ദി​​ൽ ജ​​നി​​ച്ച ഹ​​സ്ര 27 വ​​ർ​​ഷം ബി​​എ​​സ്എ​​ഫി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.