ലാവ്‌ലിൻ കേസ്: പിണറായി വിജയനു നോട്ടീസ്
Friday, January 12, 2018 1:42 AM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ മൂ​ന്നു പേ​ർ​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സി​ബി​ഐ ന​ൽ​കി അ​പ്പീ​ലി​ൽ തീ​രു​മാ​നം എ​ടു​ക്കും വ​രെ കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ​യും സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. വി​ചാ​ര​ണ നേ​രി​ടാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച മൂ​ന്നു മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ അ​പ്പീ​ലു​ക​ളി​ൽ സു​പ്രീം​കോ​ട​തി സി​ബി​ഐ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, വൈ​ദ്യു​ത വ​കു​പ്പ് മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​നച​ന്ദ്ര​ൻ, മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ എ​ല്ലാ ക്രി​മി​ന​ൽ, അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽനി​ന്നും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യംചെ​യ്തു സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി ര​മ​ണ, അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ബെ​ഞ്ച് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.


കേ​സി​ൽ ഹൈ​ക്കോ​ട​തി കു​റ്റ​ക്കാ​രെ​ന്നു വി​ധി​ച്ച കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം. ​ക​സ്തൂ​രി​രം​ഗ അ​യ്യ​ർ, ആ​ർ. ശി​വ​ദാ​സ​ൻ, കെ.​ജി. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ വി​ചാ​ര​ണ​യാ​ണു സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ കു​റ്റ​വി​മു​ക്ത​ർ ആ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വി​വേ​ച​ന​പ​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​ബി​ഐ​ക്കും കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി. ഇ​വ​രു​ടെ അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി സി​ബി​ഐ​ക്കു ന​ൽ​കി​യ നോ​ട്ടീ​സി​ൽ നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു ന​ൽ​കി​യ നോ​ട്ടീ​സു​ക​ളി​ൽ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി ലാ​വ്‌​ലി​ൻ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്.

​സെ​ബി മാ​ത്യു