സുപ്രീംകോടതി ഉന്നതതല അന്വേഷണം നടത്തണമെന്നു രാഹുൽഗാന്ധി
സുപ്രീംകോടതി ഉന്നതതല അന്വേഷണം നടത്തണമെന്നു രാഹുൽഗാന്ധി
Saturday, January 13, 2018 2:12 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ നാ​ലു ജ​ഡ്ജി​മാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യം ഏ​റെ പ്രാ​ധാ​ന്യം ഉ​ള്ള​താ​ണെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ജ​​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ ദു​രൂ​ഹമ​ര​ണം സം​ബ​ന്ധി​ച്ച വി​ഷ​യം ജ​ഡ്ജി​മാ​ർ ഉ​ന്ന​യി​ച്ചു. സു​പ്രീം​കോ​ട​തി ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഇ​തി​നു മു​ൻ​പ് ഒ​രി​ക്ക​ലും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി.

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ഏ​റെ അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നാ​ണു കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞ​ത്. ജ​ഡ്ജി​മാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പാ​ർ​ട്ടി​യെ ആ​കെ ഉ​ല​ച്ചു ക​ള​ഞ്ഞു. പ്ര​ധാ​ന​മാ​യും ര​ണ്ടു വി​ഷ​യ​ങ്ങ​ളാ​ണു നാ​ലു ജ​ഡ്ജി​മാ​രും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സു​പ്രീംകോ​ട​തി ത​ന്നെ തീ​ർ​പ്പു ക​ൽ​പ്പി​ച്ചി​ട്ടും സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ വി​ഷ​യം.


യു​ക്തി​സ​ഹ​മാ​യ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ കേ​സു​ക​ൾ ചി​ല ബെ​ഞ്ചു​ക​ൾ​ക്കു കൈ​മാ​റു​ന്ന​തും സം​ബ​ന്ധി​ച്ച വി​ഷ​യ​മാ​ണു ര​ണ്ടാ​മ​ത്തേ​തെ​ന്നും സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.