സുപ്രീംകോടതി വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്ന് നിയമ സഹമന്ത്രി
സുപ്രീംകോടതി വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്ന്  നിയമ സഹമന്ത്രി
Saturday, January 13, 2018 2:12 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. നാ​ലു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ ചീ​ഫ് ജ​സ്റ്റീ​സി​നോ​ടു വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ച്ച വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടി​ല്ലെ​ന്ന് കേ​ന്ദ്ര നി​യ​മ​സ​ഹ​മ​ന്ത്രി പി.​പി ചൗ​ധ​രി​യാ​ണു വ്യ​ക്ത​മാ​ക്കി​യ​ത്.

സു​പ്രീം​കോ​ട​തി ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്തും. ലോ​ക​ത്തി​ൽ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച നീ​തി​ന്യാ​യ സം​വി​ധാ​ന​മാ​ണു ന​മ്മു​ടേ​ത്. സു​പ്രീം​കോ​ട​തി സ്വ​ത​ന്ത്ര​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ കോ​ട​തി സ്വ​മേ​ധ​യാ ത​ന്നെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നാ​ണ് മ​റ്റു സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്കു​വാ​ൻ വേ​ണ്ടി സു​പ്രീം​കോ​ട​തി എ​ത്ര​യും വേ​ഗം ഈ ​വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.