നീതിപീഠത്തിൽ പൊട്ടിത്തെറി
നീതിപീഠത്തിൽ പൊട്ടിത്തെറി
Saturday, January 13, 2018 2:12 AM IST
ന്യൂ​ഡ​ൽ​ഹി: ഭാരതത്തിന്‍റെ പര മോന്നത നീതിപീഠത്തിൽ അത്യ പൂർവ പ്രതിസന്ധി. സു​പ്രീം​കോ​ട​തി​യു​ടെ ഭ​ര​ണസം​വി​ധാ​നം കു​ത്ത​ഴി​ഞ്ഞെ​ന്നു വ്യ​ക്ത​മാ​ക്കി​യും ചീ​ഫ് ജ​സ്റ്റീ​സി​നെ ഇം​പീ​ച്ച് ചെ​യ്യ​ണോ എ​ന്ന ചോ​ദ്യ​ത്തി​നു രാ​ജ്യം തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന മ​റു​പ​ടി ന​ൽ​കി​യും നാ​ലു മു​തി​ർ​ന്ന ജ​ഡ്ജി​മാർ പത്രസമ്മേളനം നടത്തി.

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ പ്ര​വ​ർ​ത്ത​നരീ​തി​ക​ൾ ജ​നാ​ധി​പ​ത്യ​പ​ര​മ​ല്ലെ​ന്നു തു​റ​ന്നു​കാ​ട്ടി കോ​ട​തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചാണ് മു​തി​ർ​ന്ന ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റീ​സ് ജെ. ​ചെ​ല​മേ​ശ്വ​ർ, കു​ര്യ​ൻ ജോ​സ​ഫ്, ര​ഞ്ജ​ൻ ഗോ​ഗോ​യ്, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ എ​ന്നി​വ​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ത്തി​യ​ത്. കീ​ഴ്‌വ​ഴ​ക്ക​മ​നു​സ​രി​ച്ച​ല്ല സു​പ്രീം​കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി അ​ഞ്ചം​ഗ കൊ​ളീ​ജി​യ​ത്തി​ലെ നാ​ലു ജ​ഡ്ജി​മാ​ർ ഒ​രു പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ച്ച​തോ​ടെ ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ഴ​ലിലായി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര.

രാ​ജ്യ​ത്തെ​ ഞെ​ട്ടി​ച്ചും അ​ന്പ​ര​പ്പി​ച്ചു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.10ന് ​ജ​സ്റ്റീ​സ് ജെ. ​ചെ​ല​മേ​ശ്വ​റി​ന്‍റെ തു​ഗ്ല​ക് റോ​ഡി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നാ​ലു ജ​ഡ്ജി​മാ​ർ പത്രസമ്മേളനം നട ത്തിയത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഇതേപ്പറ്റി നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദു​മാ​യി ച​ർ​ച്ച ന​ട​ത്തി. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​യി​ടി​ല്ലെ​ന്നാ​ണു സൂ​ച​ന. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര ഇന്നലെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നു സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം സാ​ധാ​ര​ണ കോ​ട​തി ന​ട​പ​ടി​ക​ളി​ൽ വ്യാ​പൃ​ത​നാ​യി ഉ​ച്ചക​ഴി​ഞ്ഞും സു​പ്രീം​കോ​ട​തി​യി​ൽത​ന്നെ തു​ട​ർ​ന്നു. രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന അ​യോ​ധ്യ കേ​സ് ഉ​ൾ​പ്പെടെ ചീ​ഫ് ജ​സ്റ്റീ​സ് വാ​ദം കേ​ൾ​ക്കാ​നി​രി​ക്കു​ന്ന നി​ർ​ണാ​യ​ക കേ​സു​ക​ളു​ടെ ഭാ​വി​യും ഇ​തോ​ടൊ​പ്പംചോ​ദ്യംചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ച​രി​ത്ര​ത്തി​ൽത​ന്നെ ആ​ദ്യ​മാ​യാ​ണു ജ​ഡ്ജി​മാ​ർ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള വി​യോ​ജി​പ്പ് പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ, ചോ​ദി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ ഒ​ന്നും രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കാ​ന​ല്ല വ​ന്നി​രി​ക്കു​ന്ന​തെ​ന്നും സു​പ്രീം​കോ​ട​തി​യെ ര​ക്ഷി​ക്കാ​നാ​ണു ചി​ല കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞ​തെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള സൊ​റാ​ബ്ദീ​ൻ ഷേ​ക്ക് വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ന്‍റെ വാ​ദം കേ​ട്ട ബി.​എ​ച്ച്. ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെന്നും ​പ്ര​ത്യേ​ക അ​ന്വേ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി മു​തി​ർ​ന്ന ജ​ഡ്ജി​മാ​രു​ടെ ബെ​ഞ്ചി​നു വി​ടാ​തെ ജൂ​ണി​യ​ർ ജ​ഡ്ജി അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ പ​ത്താം ന​ന്പ​ർ കോ​ട​തി​ക്കു വി​ട്ട​താ​ണു പ്ര​ധാ​ന വി​ഷ​യം.

ത​ങ്ങ​ൾ നി​ശ​ബ്ദ​രാ​യി​രു​ന്നു​വെ​ന്ന് 20 വ​ർ​ഷ​ത്തി​ന​പ്പു​റം വി​വേ​ക​മു​ള്ള​വ​ർ കു​റ്റ​പ്പെ​ടു​ത്താ​ൻ ഇ​ട​വ​ര​രു​ത് എ​ന്നാ​ണു ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ പ​റ​ഞ്ഞ​ത്. ഒ​ട്ടും സ​ന്തോ​ഷ​ത്തോ​ടെ​യ​ല്ല മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്ക് ഇ​ക്കാ​ര്യങ്ങൾ പ​റ​യാ​ൻ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​യോ​ജി​പ്പു​ക​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ടു ചീ​ഫ് ജ​സ്റ്റീ​സിനു മു​ൻ​പ് ന​ൽ​കി​യ ഏ​ഴു പേ​ജു​ള്ള ക​ത്തും മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി. ഈ ​ക​ത്തി​ൽ വേ​ണ്ട ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നു ജ​ഡ്ജി​മാർ പ​റ​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നാ​ൽ സ​മ​ന്മാ​രി​ൽ ഒന്നാമൻ മാ​ത്ര​മാ​ണെ​ന്നും അ​തി​ൽ കൂ​ടു​ത​ലോ കു​റ​വോ ഇ​ല്ലെ​ന്നു​മാ​ണു ക​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

നാ​ലു ജ​ഡ്ജി​മാ​ർ​ക്കും വേ​ണ്ടി എ​ന്നു വ്യ​ക്ത​മാ​ക്കി ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ ത​ന്നെ​യാ​ണു വി​ഷ​യം വി​ശ​ദീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ വി​ഷ​യം ജഡ്ജി ലോ​യ​യു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തേ എ​ന്നാ​ണ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് പ​റ​ഞ്ഞ​ത്.

ഇ​തി​നു​പു​റ​മേ, കേ​സു​ക​ൾ കൈ​മാ​റു​ന്ന​തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നു ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സെ​ബി മാ​ത്യു


കോ​ട​തിഭരണം​ കു​ത്ത​ഴിഞ്ഞെന്നു ജഡ്ജിമാർ

ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ: ഒ​ട്ടും സ​ന്തോ​ഷ​ത്തോ​ടെ​യ​ല്ല മാ​ധ്യ​മ​ങ്ങ​ളെ വി​ളി​ച്ചുവ​രു​ത്തി​യ​ത്. സു​പ്രീം​കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ശ​രി​യാ​യ രീ​തി​യി​ല​ല്ല ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാണ് ​ഇ​പ്പോ​ൾ രാ​ജ്യ​ത്തി​നു മു​ന്നി​ൽ ഇ​ങ്ങ​നെ തു​റ​ന്നു പ​റ​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്. ഞ​ങ്ങ​ൾ ന​ട​ത്തി​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു.

കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​രി​യാ​യി ന​ട​ന്നി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​പ്പെ​ടി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഞ​ങ്ങ​ൾ നാ​ലു ജ​ഡ്ജി​മാ​രും ഒ​പ്പു​വ​ച്ച ഒ​രു ക​ത്ത് ചീ​ഫ് ജ​സ്റ്റീ​സി​നു ന​ൽ​കി​യി​രു​ന്നു. ഒ​രു പ്ര​ത്യേ​ക വി​ഷ​യം ഒ​രു പ്ര​ത്യേ​ക രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത​സി​നു നി​ര​ക്കാ​ത്ത ത​ര​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​. ഇ​തു ത​ന്നെ ഇ​ന്നു രാ​വി​ലെ​യും ന​ട​ന്നു.

ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്: നി​ങ്ങ​ളി​ലൂ​ടെ ഞ​ങ്ങ​ൾ രാ​ജ്യ​ത്തോ​ടു​ള്ള ക​ട​മ നി​റ​വേ​റ്റു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ​യും ചീ​ഫ് ജ​സ്റ്റീ​സി​നെ ക​ണ്ടെങ്കി​ലും അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ല്ല.
രാ​ജ്യ​ത്തോ​ട് സു​പ്രീംകോ​ട​തി സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്നു തു​റ​ന്നുപ​റ​യു​ക​യ​ല്ലാ​തെ ഞ​ങ്ങ​ൾ​ക്കു മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. ഇ​ക്കാ​ര്യം ഞ​ങ്ങ​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ വയ്​ക്കു​ന്നു.

ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ: രാ​ജ്യ​ത്തു വി​വേ​ക​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ന​ട​ന്ന​താ​യി വി​വേ​ക​മു​ള്ള​വ​ർ പ​റ​യും. 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ, ഗോ​ഗോ​യ്, ലോ​ക്കൂ​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ആ​ത്മാ​വി​നെ വി​റ്റു എ​ന്നു പ​റ​യപ്പെടാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ശ​രി ചെ​യ്തി​ല്ല എ​ന്നു പ​റ​യി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

ജ​സ്റ്റീ​സ് ഗോ​ഗോ​യ്: ആ​രും പ​ദ​വി​യെ മ​റി​ക​ട​ന്നി​ട്ടി​ല്ല. രാ​ജ്യ​ത്തോ​ടു​ള്ള ക​ട​മ നി​റ​വേ​റ്റു​ക എ​ന്ന​തു മാ​ത്ര​മാ​ണു ഞ​ങ്ങ​ൾ ചെ​യ്ത​ത്.


ഇന്നലെ നടന്നത്

ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ദീ​​​​പ​​​​ക് മി​​​​ശ്ര ര​​​​ണ്ടു വ​​​​ട്ടം സ​​​​ഹ​​​​ജ​​​​ഡ്ജി​​​​മാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഒ​​​​ന്നി​​​​നും 3.30നു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​വ.

അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ കെ.​​​​കെ. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു കാ​​​​ര്യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്​​​​തു.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ 31 ജ​​​​ഡ്ജി​​​​മാ​​​​രി​​​​ൽ 25 പേ​​​​ർ വി​​​​മ​​​​ത ജ​​​​ഡ്ജി​​​​മാ​​​​രെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു പി​​​​ന്തു​​​​ണ അ​​​​റി​​​​യി​​​​ച്ചെ​​​​ന്ന് ഒ​​​​രു ചാ​​​​ന​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

സി​​​​പി​​​​ഐ നേ​​​​താ​​​​വ് ഡി. ​​​​രാ​​​​ജ ജ​​​​സ്റ്റീ​​​​സ് ചെ​​​​ല​​​​മേ​​​​ശ്വ​​​​റി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ഇ​​​​തി​​​​നു പ​​​​ര​​​​ക്കെ വി​​​​മ​​​​ർ​​​​ശ​​​​നം.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സീ​​​​നി​​​​യ​​​​ർ മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. പ​​​​ര​​​​സ്യ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണു ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം ഇ​​​​ന്ന​​​​ലെ നീ​​​​ങ്ങി​​​​യ​​​​ത്.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സും മു​​​​തി​​​​ർ​​​​ന്ന ജ​​​​ഡ്ജി​​​​മാ​​​​രു​​​മാ​​​യി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി വാ​​​​ർ​​​​ത്ത പ​​​​ര​​​​ന്നു. പ​​​​ക്ഷേ ആ​​​​രും സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ല്ല.


കാ​ര​ണ​ങ്ങ​ൾ, പ്രശ്നങ്ങൾ

പ്ര​ധാ​ന​പ്പെ​ട്ട​തും പ്ര​മാ​ദ​വു​മാ​യ കേ​സു​ക​ൾ മു​തി​ർ​ന്ന ജ​ഡ്ജി​മാ​രു​ടെ ബെ​ഞ്ചു​ക​ളി​ലേ​ക്ക് ചീ​ഫ് ജ​സ്റ്റീ​സ് ലി​സ്റ്റ് ചെ​യ്യു​ന്നി​ല്ല. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചോ അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​നു താ​ത്പ​ര്യ​മു​ള്ള ജൂണി​യ​ർ ജ​ഡ്ജി​മാ​രോ അ​ട​ങ്ങു​ന്ന ബെ​ഞ്ചു​ക​ൾ​ക്കാ​ണ് കേ​സു​ക​ൾ ന​ൽ​കു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം.


രാ​ജ്യ​ത്തെ​യും ജു​ഡീ​ഷറി​യെ​യും ബാ​ധി​ക്കു​ന്ന പ​ല കേ​സു​ക​ളും ഇ​ത്ത​ര​ത്തി​ൽ ജൂ​ണി​യ​ർ ജ​ഡ്ജി​മാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്നു. ജഡ്ജി ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സീ​നി​യോ​റി​റ്റി​യി​ൽ പ​ത്താം ന​ന്പ​റി​ലു​ള്ള ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ചി​നു വി​ട്ടു. ജു​ഡീ​ഷറി​ക്കും പ​ങ്കു​ള്ള​താ​യി ആ​രോ​പ​ണ​ങ്ങ​ളു​ള്ള കേ​സാ​ണി​ത്.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ ക​രി​നി​ഴ​ലി​ൽ നി​റു​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണ​ന​യ്ക്കുവ​ന്ന​പ്പോ​ൾ സീ​നി​യോ​റി​റ്റി​യി​ൽ എ​ട്ടാം ന​ന്പ​റി​ലു​ള്ള ആ​ർ.​കെ.​അ​ഗ​ർ​വാ​ളി​ന്‍റെ ബെ​ഞ്ചി​ലേ​ക്കു മാ​റ്റി. വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​നു​ള്ള ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​റി​ന്‍റെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ തീ​രു​മാ​നം.

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള മെ​മ്മോ​റാ​ണ്ടം ഒാ​ഫ് പ്രൊ​സീ​ഡിയ​ർ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സീ​നി​യോ​റി​റ്റി​യി​ൽ പതിനൊന്നാം സ്ഥാ​ന​ത്തു​ള്ള എ.​കെ.​ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. ഈ ​വി​ഷ​യം കൊ​ളീ​ജി​യ​വും ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചും മാത്രം പരിഗണന യിൽ എ​ടു​ക്കേ​ണ്ടതാ​ണ്.


ചീഫ് ജസ്റ്റീസ് ദീപക് മിശ്ര

രാ​ജ്യ​ത്തി​ന്‍റെ നാ​ൽ​പ​ത്ത​ഞ്ചാ​മ​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര 1953 ഒ​ക്‌‌​ടോ​ബ​ർ മൂ​ന്നി​നു ജ​നി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​ട്ട​ക്കി​ലെ എം​എ​സ് ലോ ​കോ​ള​ജി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദ​മെ​ടു​ത്തു. 1977-ൽ ​ഒ​റീ​സ ഹൈ​ക്കോ​ട​തി​യി പ്രാ​ക്‌‌​ടീ​സ് തു​ട​ങ്ങി. 1996-ൽ ​ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി. 97-ൽ ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റ​പ്പെ​ട്ടു. 2009-ൽ ​പാ​റ്റ്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി. 2010-ൽ ​ഡ​ൽ​ഹി ചീ​ഫ് ജ​സ്റ്റീ​സാ​യി. 2011-ൽ ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28-നു ​ചീ​ഫ് ജ​സ്റ്റീ​സ് ഓ​ഫ് ഇ​ന്ത്യ ആ​യി.

കേ​സി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​ന​കം അ​തു വെ​ബ്സൈ​റ്റി​ൽ ഇ​ട​ണ​മെ​ന്നു വി​ധി​ച്ച​ത് ജ​സ്റ്റീ​സ് മി​ശ്ര​യാ​ണ്. പ്രൊ​മോ​ഷ​ണ​ൽ സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​തും മും​ബൈ കൂ​ട്ട​ക്കൊ​ല​യി​ലെ പ്ര​തി യാ​ക്കൂ​ബ് മേ​മ​ൻ വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ളി​യ​തും മി​ശ്ര ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചു​ക​ളാ​ണ്. ഡ​ൽ​ഹി നി​ർ​ഭ​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ശ​രി​വ​ച്ച വി​ധി​ന്യാ​യം എ​ഴു​തി​യ​ത് ജ​സ്റ്റീ​സ് മി​ശ്ര​യാ​ണ്.
സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് രം​ഗ​നാ​ഥ മി​ശ്ര​യു​ടെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.


ജ​സ്റ്റീ​സ് ജ​സ്തി ചെ​ല​മേ​ശ്വ​ർ

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ മ​ച്ചി​ലി​പ​ട്ട​ണ​ത്തു ജ​ന​നം. 1953 ജൂ​ൺ 23-നു ​ജ​നി​ച്ച ഇ​ദ്ദേ​ഹം ഭൗ​തി​ക​ശാ​സ്ത്രം ചെ​ന്നൈ ല​യോ​ള കോ​ള​ജി​ലും നി​യ​മം ആ​ന്ധ്ര യൂ​ണി​വേ​ഴ്സി​റ്റി​യി​ലും പ​ഠി​ച്ചു. ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യി​രു​ന്ന ശേ​ഷം 1997-ൽ ​ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി. 2007-ൽ ​ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി​യി​ലും 2010 മാ​ർ​ച്ചി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും ചീ​ഫ് ജ​സ്റ്റീ​സ് ആ​യി. 2011 ഒ​ക്‌‌​ടോ​ബ​ർ പ​ത്തി​നു സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി.

സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള ഉ​യ​ർ​ത്ത​ൽ വൈ​കി​യ​തി​നാ​ൽ ചീ​ഫ് ജ​സ്റ്റീ​സ് ആ​കാ​നു​ള്ള സാ​ധ്യ​ത ന​ഷ്‌‌​ട​പ്പെ​ട്ടു. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം, ആ​ധാ​ർ, ദേ​ശീ​യ ജു​ഡീ​ഷ​ൽ നി​യ​മ​ന ക​മ്മീ​ഷ​ൻ നി​യ​മം എ​ന്നി​വ​യി​ലെ നി​ർ​ണാ​യ​ക വി​ധി​ക​ളി​ൽ പ​ങ്കാ​ളി​യാ​യി. ലി​ബ​റ​ൽ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ധി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഐ​ടി നി​യ​മ​ത്തി​ലെ 66-ാം വ​കു​പ്പ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച​തും ആ​ർ​ക്കെ​ങ്കി​ലും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന ഇ​ല​ക്‌‌​ട്രോ​ണി​ക് സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന ആ​ളെ അ​റ​സ്റ്റ്ചെ​യ്യാ​നു​ള്ള വ്യ​വ​സ്ഥ അ​സാ​ധു​വാ​ക്കി​യ​തും ചെ​ല​മേ​ശ്വ​റും രോ​ഹി​ൻ​ട​ൺ ന​രി​മാ​നും ചേ​ർ​ന്ന ബെ​ഞ്ചാ​ണ്.

ആ​ധാ​ർ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ബ്സി​ഡി​ക​ളോ സ​ർ​ക്കാ​ർ സേ​വ​ന​മോ നി​ഷേ​ധി​ക്ക​രു​തെ​ന്നു വി​ധി​ച്ച​ത് ചെ​ല​മേ​ശ്വ​ർ, ശ​ര​ദ് ബോ​ബ്ഡെ, സി.​നാ​ഗ​പ്പ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​യി​രു​ന്നു. ജു​ഡീ​ഷ​ൽ നി​യ​മ​ന ക​മ്മീ​ഷ​ൻ കേ​സി​ൽ കൊ​ളീ​ജി​യം സ​ന്പ്ര​ദാ​യം, സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും നി​ര​വാ​ര​ത്ത​ക​ർ​ച്ച​യ്ക്കും വ​ഴി​തെ​ളി​ച്ചെ​ന്നു ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ എ​ഴു​തി. കു​റേ​നാ​ൾ കൊ​ളീ​ജി​യം യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ അ​ദ്ദേ​ഹം വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു.

മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന അ​ഞ്ചം​ഗ ബെ​ഞ്ചി​ൽ നി​ന്ന് ചീ​ഫ് ജ​സ്റ്റീ​സി​നെ നീ​ക്കി ജെ.​ചെ​ല​മേ​ശ്വ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ചീ​ഫ് ജ​സ്റ്റീ​സ് റ​ദ്ദാ​ക്കി​യ സം​ഭ​വ​വു​മു​ണ്ട്.

ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്

1953 ന​വം​ബ​ർ 30-ന് ​ജ​ന​നം. ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, കാ​ഞ്ഞൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ, തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ഡമി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ച്ചു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ലം​ഗം, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റം​ഗം, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗം, നു​വാ​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റും അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലും ആ​യി​രു​ന്നു.

2000 ജൂ​ലൈ​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യി. 2010 ഫെ​ബ്രു​വ​രി എ​ട്ടി​നു ഹി​മാ​ച​ൽ​പ്ര​ദേ​ശ് ചീ​ഫ് ജ​സ്റ്റീ​സ് ആ​യി. 2013 മാ​ർ​ച്ച് എ​ട്ടി​നു സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി.
ജ​ന​ങ്ങ​ൾ​ക്ക് ജു​ഡീ​ഷറി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നു ക​രു​തു​ന്ന ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ജ​ന​ങ്ങ​ളു​ടെ മോ​ഹ​ങ്ങ​ൾ സാ​ധ്യ​മാ​ക്കാ​ൻ കോ​ട​തി​ക​ൾ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. മു​ത്ത​ലാ​ഖി​നെ​തി​രാ​യ വി​ധി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.​ഖെ​ഹാ​റി​ന്‍റെ നി​ല​പാ​ടി​നെ തു​റ​ന്നെ​തി​ർ​ത്തി​രു​ന്നു. മു​ത്ത​ലാ​ഖ് വ്യ​ക്തി​നി​യ​മ ഭാ​ഗ​മാ​ണെ​ന്ന വാ​ദ​ത്തോ​ടു ത​നി​ക്ക് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് എ​ഴു​തി. ക​ൽ​ക്ക​രി ഖ​നി ലേ​ല കും​ഭ​കോ​ണ​ക്കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന മൂ​ന്നം​ഗ ബെ​ഞ്ചി​ൽ ഉ​ണ്ട്.

ജ​സ്റ്റീ​സ്‌ മ​ദ​ൻ ബി.​ ലോ​കു​ർ

1953 ഡി​സം​ബ​ർ 31-നു ​ജ​ന​നം. ഡ​ൽ​ഹി മോ​ഡേ​ൺ സ്കൂ​ൾ, അ​ല​ഹാ​ബാ​ദ് സെ​ന്‍റ് ജോ​സ​ഫ്സ്, ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്, ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി ഫാ​ക്ക​ൽ​റ്റി ഓ​ഫ് ലോ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ച്ചു. 1977-ൽ ​അ​ഭി​ഭാ​ഷ​ക​വൃ​ത്തി ആ​രം​ഭി​ച്ചു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും പ്രാ​ക്‌‌​ടീ​സ് ചെ​യ്തു. 1983 മു​ത​ൽ ഇ​ന്ത്യ​ൻ ലോ ​റി​വ്യൂ (ഡ​ൽ​ഹി സീ​രീ​സ്) എ​ഡി​റ്റ​ർ ആ​യി​രു​ന്നു. 1999 ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി. പി​റ്റേ​വ​ർ​ഷം ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ആ​യി. 2011 മു​ത​ൽ ആ​ന്ധ്ര​പ്ര​ദേ​ശ് ചീ​ഫ് ജ​സ്റ്റീ​സ് ആ​യി​രു​ന്നു. 2012 ജൂ​ണി​ൽ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി.

ആ​ന്ധ്ര​പ്ര​ദേ​ശ് ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന​പ്പോ​ൾ കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന ന്യൂ​ന​പ​ക്ഷ സം​വ​ര​ണം റ​ദ്ദാ​ക്കി. മ​റ്റു പി​ന്നോ​ക്ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള 27 ശ​ത​മാ​നം ക്വോ​ട്ടാ​യി​ൽ 4.5 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു ന​ൽ​കാ​നാ​യി​രു​ന്നു നീ​ക്കം. ക​ർ​ണാ​ട​ക​ത്തി​ലെ ഖ​നി കും​ഭ​കോ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ റെ​ഡ്ഡി സ​ഹോ​ദ​ര​ന്മാ​രി​ലൊ​രാ​ൾ​ക്കു ജാ​മ്യ​ത്തി​നു കൈ​ക്കൂ​ലി വാ​ങ്ങി​യ പ്ര​ത്യേ​ക സി​ബി​ഐ ജ​ഡ്ജി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് ആ​ന്ധ്ര​പ്ര​ദേ​ശ് ചീ​ഫ് ജ​സ്റ്റീ​സ് ആ​യി​രു​ന്ന ലോ​കു​ർ ആ​ണ്.

ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്

1954 ന​വം​ബ​ർ 18-നു ​ജ​നി​ച്ച ഇ​ദ്ദേ​ഹം ആ​സാം സ്വ​ദേ​ശി​യാ​ണ്. ഈ ​ഒ​ക്‌‌​ടോ​ബ​റി​ൽ ദീ​പ​ക് മി​ശ്ര വി​ര​മി​ക്കു​ന്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ഓ​ഫ് ഇ​ന്ത്യ ആ​യി ഉ​യ​ർ​ത്ത​പ്പെ​ടേ​ണ്ട ആ​ളാ​ണ്. ചീ​ഫ് ജ​സ്റ്റീ​സ് പ​ദ​വി​യി​ലേ​ക്ക് വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ആ​ദ്യ ആ​ളാ​കും ഗൊ​ഗോ​യ്. 1978-ൽ ​ഗോ​ഹ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ പ്രാ​ക്‌‌​ടീ​സ് ആ​രം​ഭി​ച്ചു. 2001- ൽ ​ആ​സാം ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി. 2010-ൽ ​പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റ​പ്പെ​ട്ടു. 2011-ൽ ​അ​വി​ടെ ചീ​ഫ് ജ​സ്റ്റീ​സ് ആ​യി. 2012 ഏ​പ്രി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.