പ്രധാനമന്ത്രി വിശദീകരിക്കണമെന്നു കോൺഗ്രസ്
പ്രധാനമന്ത്രി വിശദീകരിക്കണമെന്നു കോൺഗ്രസ്
Sunday, January 14, 2018 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ആ​രോ​പ​ണവി​ധേ​യ​നാ​യ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പോ​യ​തി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ നാ​ലു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​ന്‍റെ ഈ ​യാ​ത്ര ദു​രൂ​ഹ​വും സം​ശ​യാ​സ്പ​ദ​വു​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു.

കൃ​ഷ്ണ​മേ​നോ​ൻ മാ​ർ​ഗി​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര പോ​യി. പ്ര​ത്യേ​ക ദൂ​ത​നെ അ​യ​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണം- എ​ഐ​സി​സി മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ൻ ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു.


ഇ​തേ​സ​മ​യം, ജു​ഡീ​ഷ​റി​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍ഗ്ര​സും രാഷ്‌ട്രീയം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സു​പ്രീംകോ​ട​തി​യി​ലെ പ്ര​ശ്നം അ​വ​രു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. ഇ​തി​ൽ രാഷ്‌ട്രീയം ക​ളി​ക്കു​ക​യാ​ണ് രാ​ഹു​ൽ ചെ​യ്യു​ന്ന​തെ​ന്ന് ബി​ജെ​പി വ​ക്താ​വ് സ​ന്പി​ദ് പ​ത്ര കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.