മുംബൈയിൽ ഹെലികോപ്റ്റർ അപകടം; മൂന്നു മലയാളികളുൾപ്പെടെ അഞ്ചു പേർ മരിച്ചു
മുംബൈയിൽ ഹെലികോപ്റ്റർ അപകടം; മൂന്നു മലയാളികളുൾപ്പെടെ  അഞ്ചു പേർ മരിച്ചു
Sunday, January 14, 2018 1:12 AM IST
മും​​​​ബൈ: മും​​​​ബൈ​​​​യി​​​​ൽ ഒ​​​​എ​​​​ൻ​​​​സി​​​​ജി​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്ന് മൂ​​​​ന്നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ നാ​​​ലു​​​പേ​​​ർ മ​​​രി​​​ച്ചു. ഒ​​​​എൻ​​​​ജി​​​​സി​​​​യി​​​​ലെ അ​​​​ഞ്ച് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രും ര​​​​ണ്ടു പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.40 ന് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​പ്പെ​​​ട്ട​​​ത്. അഞ്ചുപേരുടെ മൃ തദേഹങ്ങൾ കണ്ടെത്തി.

കോ​​​ത​​​മം​​​ഗ​​​ലം പെ​​​രു​​​ന്പി​​​ള​​​ളി​​​ച്ചി​​​റ പ​​​രേ​​​ത​​​നാ​​​യ പി.​​​വി. ആ​​​ന്‍റ​​​ണി​​​യു​​​ടെ മ​​​ക​​​ൻ ജോ​​​സ് ആ​​ന്‍റ​​​ണി (54). തൃ​​​ശൂ​​​ർ പൂ​​​ങ്കു​​​ന്നം സീ​​​താ​​​റാം മി​​​ല്ലി​​​നു പി​​​റ​​​കു​​​വ​​​ശ​​​ത്തു​​​ള്ള പൂ​​​ക്കാ​​​ട്ടു​​​പ​​​റ​​​മ്പി​​​ൽ നാ​​​രാ​​​യ​​​ണ​​​ന്‍റെ​​​യും പ​​​രേ​​​ത​​​യാ​​​യ അം​​​ബു​​​ജാ​​​ക്ഷി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ ശ്രീ​​​നി​​​വാ​​​സ​​​ൻ, ചാ​​​ല​​​ക്കു​​​ടി ചേ​​​ന​​​ത്തു​​​നാ​​​ട് വ​​​ലി​​​യ​​​പ​​​റ​​​മ്പ​​​ത്ത് പ​​​രേ​​​ത​​​നാ​​​യ കു​​​ട്ട​​​പ്പ​​​ൻ മാ​​​സ്റ്റ​​​റു​​​ടെ​​​യും നാ​​​രാ​​​യ​​​ണി ടീ​​​ച്ച​​​റു​​​ടെ​​​യും മ​​​ക​​​ൻ ഒ​​​എ​​​ൻ​​​ജിസി​​​ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ​​​വി.​​​കെ. ബി​​​ന്ദു​​​ലാ​​​ൽ ബാ​​​ബു (48) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച ക​​ൾ.

ജോ​​​സ് ആ​​​ന്‍റ​​​ണിയുടെ മാ​​​താ​​​വ്: പ​​​രേ​​​ത​​​യാ​​​യ പെ​​​ണ്ണ​​​മ്മ. ഭാ​​​ര്യ: റാ​​​ണി എ​​​റ​​​ണാ​​​കു​​​ളം പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ര​​​ശ്മി​​​ത റോ​​​സ് ജോ​​​സ്, റി​​​നീ​​​ത ജോ​​​സ് (ഇ​​​രു​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ജി​​​മ്മി, പോ​​​ൾ, ആ​​​നി, എ​​​ലി​​​സ​​​ബ​​​ത്ത്, പ​​​യ​​​സ്, സി​​​ബി.

ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ ഭാ​​​ര്യ ജ​​​യ​​​ശ്രീ. മ​​​ക്ക​​​ൾ: അ​​​ർ​​​ജു​​​ൻ കി​​​ര​​​ണ്‍, ഐ​​​ശ്വര്യ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ശാ​​​ന്ത, കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, രു​​​ഗ്‌​​മി​​​ണി, സു​​​രേ​​​ന്ദ്ര​​​ൻ, ല​​​ളി​​​ത, പ്ര​​​സ​​​ന്ന, രാ​​​ധാ​​​മ​​​ണി.

ബി​​​ന്ദു​​​ലാ​​​ൽ ബാ​​​ബുവിന്‍റെ ഭാ​​​ര്യ ഡോ. ​​​ഷൈ​​​നി. മ​​​ക്ക​​​ൾ: ബി​​​പാ​​​ഷ ബാ​​​ബു, സു​​​ശാ​​​ന്ത്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ശ്യാം​​​ബാ​​​ബു, അ​​​ജി​​​ത്ത് ബാ​​​ബു, പ​​​രേ​​​ത​​​നാ​​​യ മ​​​ഹേ​​​ഷ് ബാ​​​ബു.

കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. രാ​​​​വി​​​​ലെ പ​​​​ത്ത​​​​ര​​​​യ്ക്ക് ജൂ​​​​ഹു എ​​​​യ്റോ​​​​ഡ്രോ​​​​മി​​​​ൽനി​​​​ന്നു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന​​​​യു​​​​ട​​​​ൻ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​എൻ​​​​ജി​​​​സി​​​​യു​​​​ടെ എ​​​​ണ്ണ​​​​പ്പാ​​​​ട​​​​ത്തേ​​​​ക്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും തി​​​​രി​​​​കെ​​​​ക്കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കുന്ന പ​​​​വ​​​​ൻ ഹംസ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് 160 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യാ​​​​ണ് എ​​​​ണ്ണ​​​​പ്പാ​​​​ടം. 2003ൽ ​​​​ഒ​​​​എൻ​​​​ജി​​​​സി​​​​യു​​​​ടെ എം​​​​ഐ-172 ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ മും​​​​ബൈ തീ​​​​ര​​​​ത്ത് ത​​​​ക​​​​ർ​​​​ന്ന് 27 ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.