എടിഎം തകർത്ത് 7.5 ലക്ഷം കവർന്നു
Monday, January 15, 2018 12:54 AM IST
ബു​​​സാ​​​വ​​​ൽ (മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര): ഗ്യാ​​​സ് ക​​​ട്ട​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് മൂ​​​ന്ന് എ​​​ടി​​​എം മെ​​​ഷീ​​​നു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത് 7.5 ല​​​ക്ഷം രൂ​​​പ മോ​​​ഷ്ടാ​​​ക്ക​​​ൾ ക​​​വ​​​ർ​​​ന്ന​​​താ​​​യി പോ​​​ലീ​​​സ്. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്ലാ​​​ത്ത മൂ​​​ന്ന് എ​​​ടി​​​എ​​​മ്മു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മൂ​​​ന്ന് എ​​​ടി​​​എ​​​മ്മു​​​ക​​​ളും ഒ​​​രേ സം​​​ഘം​​​ത​​​ന്നെ​​​യാ​​​ണു ത​​​ക​​​ർ​​​ത്ത​​​തെ​​​ന്നാ​​ണു സൂ​​​ച​​​ന​​​യെ​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ബു​​​സാ​​​വ​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള ആ​​​ക്സി​​​സ് ബാ​​​ങ്ക് എ​​​ടി​​​എ​​​മ്മി​​​ൽ​​​നി​​​ന്നാ​​​ണ് ആ​​​ദ്യം പ​​​ണം ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്ന് 3.14 ല​​​ക്ഷം രൂ​​​പ മോ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ മ​​​ഹേ​​​ഷ് സാ​​​ലി​​​യു​​​ടെ കാ​​​ർ മോ​​​ഷ്ടി​​​ച്ചാ​​​ണ് ക​​​വ​​​ർ​​​ച്ച​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ മ​​​റ​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ക​​​വ​​​ർ​​​ച്ച. മോ​​​ഷ്ടാ​​​ക്ക​​​ൾ മു​​​ഖം​​​മ​​​റ​​​ച്ചി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ടി​​​എ​​​മ്മി​​​ൽ​​​നി​​​ന്ന് 3.63 ല​​​ക്ഷ​​​വും ഇ​​​ൻ​​​ഡി​​​ക്യാ​​​ഷ് ക​​​ന്പ​​​നി​​​യു​​​ടെ എ​​​ടി​​​എ​​​മ്മി​​​ൽ​​​നി​​​ന്ന് 75,000 രൂ​​​പ​​​യും സ​​​മാ​​​ന രീ​​​തി​​​യി​​​ൽ ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ടു.