ജാർഖണ്ഡിലെ ചൈനീസ് ശ്മശാനം വിനോദസഞ്ചാരകേന്ദ്രമാക്കണമെന്നു ചൈന
ജാർഖണ്ഡിലെ ചൈനീസ് ശ്മശാനം വിനോദസഞ്ചാരകേന്ദ്രമാക്കണമെന്നു ചൈന
Monday, January 15, 2018 12:54 AM IST
റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ രാം​​​ഗ​​​ഡി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ടെ ശ്മ​​ശാ​​നം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​ക്കാ​​​ൻ ആ​​​ഗ്ര​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ചൈ​​​ന. വെ​​​ള്ളി​​​യാ​​​ഴ്ച സെമി​​​ത്തേ​​​രി സ​​​ന്ദ​​​ർ​​​ശി​​​ച്ച കോ​​​ൽ​​​ക്ക​​​ത്ത ചൈ​​​നീ​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ലെ കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ മാ ​​​ഷാം​​​ഗ്‌​​​വു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ക്കാ​​​ര്യം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ര​​​ണ്ടാം​​​ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ ജ​​​പ്പാ​​​നെ​​​തി​​​രേ പോ​​​രാ​​​ടി മ​​​രി​​​ച്ച 667 ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ സം​​​സ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

7.25 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്താ​​​ണ് ശ്മ​​ശാ​​നം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.