മുൻ കേന്ദ്രമന്ത്രി രഘുനാഥ് ഝാ അന്തരിച്ചു
Tuesday, January 16, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്രീ​യ ജ​ന​താ​ദ​ൾ നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ര​ഘു​നാ​ഥ് ഝാ (78) ​അ​ന്ത​രി​ച്ചു. ഡ​ൽ​ഹി റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ൻ​മോ​ഹ​ൻ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കേ യു​പി​എ മ​ന്ത്രി​സ​ഭ​യി​ൽ ഘ​ന​വ്യ​വ​സാ​യ പൊ​തു​കാ​ര്യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു.

ബീ​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ച്, ബേ​ട്ടി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു ര​ണ്ടു ത​വ​ണ ര​ഘു​നാ​ഥ് ഝാ ​ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​റു ത​വ​ണ ബീ​ഹാ​റി​ലെ ഷി​യോ​ഹ​ർ അ​സം​ബ്ളി മ​ണ്ഡ​ല​ത്തി​ൽനി​ന്നും ജ​യി​ച്ചി​ട്ടു​ണ്ട്. മ​ക​ൻ അ​ജി​ത് ഝാ ​നി​ലി​ൽ ഈ ​മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യാ​ണ്. കോ​ണ്‍ഗ്ര​സ്, ആ​ർ​ജെ​ഡി, സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി, സ​മാ​ജ് വാ​ദി പാ​ർ​ട്ടി തു​ട​ങ്ങി വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ മാ​റി​മാ​റി​യാ​യി​രു​ന്നു ര​ഘു​നാ​ഥി​ന്‍റെ രാ​ഷ്‌ട്രീ​യ യാ​ത്ര.


1990ലെ ​അ​സം​ബ്ളി തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച​വ​രി​ൽ ഝാ​യു​ടെ പേ​രു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ത്ത​വ​ണ അ​വ​സ​ര​വും ഭാ​ഗ്യ​വും ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​നൊ​പ്പ​മാ​ണു നി​ന്ന​ത്. ഇ​ന്ന​ലെ പാ​റ്റ്ന​യി​ലെ​ത്തി​ച്ച ഝാ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ആ​ർ​ജെ​ഡി നേ​താ​വ് ബാ​ബ്റി ദേ​വി, തേ​ജ​സ്വി യാ​ദ​വ്, തു​ട​ങ്ങി രാ​ഷ്‌ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.