മ​ദ്യ​പി​ച്ചു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നു അ​ച്ഛ​നെ മ​ക​ൻ കു​ത്തി​ക്കൊ​ന്നു
Tuesday, January 16, 2018 11:01 PM IST
കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​പി​ച്ചു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നു അ​ച്്ഛ​നെ മ​ക​ൻ കു​ത്തി​ക്കൊ​ന്നു. ത​ടാ​കം റോ​ഡ് രാ​യ​പു​രം സെ​ൽ​വ​രാ​ജ് (58) ആ​ണ് മ​രി​ച്ച​ത്. സെ​ൽ​വ​രാ​ജി​ന്‍റെ ഭാ​ര്യ​യും മ​ക​ളും അ​മേ​രി​ക്ക​യി​ലാ​യ​തി​നാ​ൽ മ​ക​ൻ ദ്വീ​പ് സ്വ​രൂ​പി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ സെ​ൽ​വ​രാ​ജ് മ​ക​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ർ​ന്നു പ്ര​കോ​പി​ത​നാ​യ ദ്വീ​പ് സ്വ​രൂ​പ് അ​ച്ഛ​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും തു​ട​ർ​ന്നു ക​ത്തി​കൊ​ണ്ടു കു​ത്തു​ക​യു​മാ​യി​രു​ന്നു. സെ​ൽ​വ​രാ​ജി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ആ​ർ​എ​സ്പു​രം പോ​ലീ​സ് ദ്വീ​പ് സ്വ​രൂ​പി​നെ അ​റ​സ്റ്റു​ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.