ഇന്ത്യയുടെ തലസ്ഥാനം അറിയാത്തവർ 36 ശതമാനം
ഇന്ത്യയുടെ തലസ്ഥാനം അറിയാത്തവർ 36 ശതമാനം
Wednesday, January 17, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: നി​ങ്ങ​ളു​ടെ സം​സ്ഥാ​നം ഏ​താ​ണെ​ന്ന ചോ​ദ്യ​ത്തി​നു ശ​രി​യാ​യ ഉ​ത്ത​രം അ​റി​യാ​ത്ത​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ഞ്ചി​ലൊ​രു ഭാ​ഗം (21 ശ​ത​മാ​നം). ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം ക​ണ്ടാ​ൽ ഏ​തു രാ​ജ്യ​മാ​ണെ​ന്നു പ​റ​യാ​ൻ അ​റി​യാ​ത്ത​വ​ർ 14 ശ​ത​മാ​നം.

പ​തി​ന്നാ​ലി​നും പ​തി​നെ​ട്ടി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ 36 ശ​ത​മാ​നം പേ​ർ​ക്ക് ഇ​ന്ത്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രം അ​റി​യി​ല്ല. പ്രീ​തം എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള അ​ന്വ​ൽ സ്റ്റാ​റ്റ​സ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ട് (ആ​സ​ർ) ന്‍റെ 2017-ലെ ​പ​തി​പ്പാ​ണ് ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 14-18 പ്രാ​യ​ക്കാ​രാ​യ 28323 പേ​രെ സ​മീ​പി​ച്ചു ത​യാ​റാ​ക്കി​യ​താ​ണു റി​പ്പോ​ർ​ട്ട്. 24 സം​സ്ഥാ​ന​ങ്ങ​ളി​ലെ 26 ഗ്രാ​മീ​ണ ജി​ല്ല​ക​ളി​ലാ​യി​രു​ന്നു സ​ർ​വേ.

മാ​തൃ​ഭാ​ഷ​യി​ൽ ത​ട​സ​മി​ല്ലാ​തെ വാ​യി​ക്കാ​ൻ പ​റ്റാ​ത്ത​വ​രാ​ണ് 25 ശ​ത​മാ​നം പേ​ർ. 57 ശ​ത​മാ​ന​ത്തി​നു മൂ​ന്ന​ക്ക സം​ഖ്യ​യെ ഒ​റ്റ​യ​ക്ക സം​ഖ്യ​കൊ​ണ്ടു ഹ​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്.

പ​തി​ന്നാ​ലു വ​യ​സു​കാ​രി​ൽ 53 ശ​ത​മാ​ന​ത്തി​ന് ഇം​ഗ്ലീ​ഷ് വാ​ക്യ​ങ്ങ​ൾ വാ​യി​ക്കാ​നാ​വും. 18 വ​യ​സു​കാ​രി​ൽ 60 ശ​ത​മാ​ന​ത്തി​ന് ഇ​തു ക​ഴി​യും. ഇം​ഗ്ലീ​ഷ് വാ​ക്യം വാ​യി​ക്കാ​ൻ പ​റ്റു​ന്ന​വ​രി​ൽ 79 ശ​ത​മാ​ന​ത്തി​ന് അ​ർ​ഥ​വും പ​റ​യാ​ൻ ക​ഴി​യു​ന്നു.

ക്ലോ​ക്കി​ലെ സ​മ​യം കൃ​ത്യ​മാ​യി പ​റ​യാ​ൻ പ​റ്റാ​ത്ത​വ​രാ​ണു 40 ശ​ത​മാ​നം.
അ​ള​വു​തൂ​ക്ക​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും പി​ന്നി​ലാ​ണു കു​ട്ടി​ക​ൾ. പ​ല ക​ട്ടി​ക​ൾ ഉ​പ​യോ​ഗി​ച്ചു തൂ​ക്കി​യാ​ൽ മൊ​ത്തം തൂ​ക്കം പ​റ​യാ​ൻ 44 ശ​ത​മാ​ന​ത്തി​നു ക​ഴി​യു​ന്നി​ല്ല. രൂ​പ എ​ണ്ണു​ന്ന​തി​ൽ 25 ശ​ത​മാ​നം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.