ഭീകരരാജ്യങ്ങളെ ആക്രമിക്കണം: കരസേനാ മേധാവി
ഭീകരരാജ്യങ്ങളെ ആക്രമിക്കണം: കരസേനാ മേധാവി
Thursday, January 18, 2018 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യും തീ​വ്ര​വാ​ദ​വും പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ അ​ക്ര​മി​ക്ക​ണ​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്. ഭീ​ക​ര​ത​യെ ചെ​റു​ക്കാ​ൻ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തീ​വ്ര​വാ​ദം വ​ള​ർ​ത്തു​ന്ന​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഇ​ന്‍റ​ർ​നെ​റ്റി​നെ​യു​മാ​ണ് ഭീ​ക​ര​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നോടു ജ​ന​ങ്ങ​ൾ​ക്ക് എതിർപ്പു ണ്ടെന്ന് അറിയാം. പ്ര​ശ്ന​മു​ണ്ടെ​ന്ന് അ​റി​യാം. എ​ന്നാ​ൽ ഭീ​ക​ര​ത​യെ നേ​രി​ടാ​ൻ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്- ഡ​ൽ​ഹി​യി​ലെ താ​ജ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ റെ​യ്സീ​ന ഡ​യ​ലോ​ഗ് സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ ക​ര​സേ​നാ മേ​ധാ​വി പറഞ്ഞു. ​റി​ല​യ​ൻ​സ് വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഒ​ബ്സ​ർ​വ​ർ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാലയ​വു​മാ​യി ചേ​ർ​ന്നാ​ണ് ത്രി​ദി​ന റെ​യ്സീ​ന ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

ആ​ണ​വ, രാ​സാ​യു​ധ​ങ്ങ​ൾ ഭീ​ക​ര​രു​ടെ കൈ​ക​ളി​ലെ​ത്തുമെന്ന ഭീ​ഷ​ണി മ​നു​ഷ്യ​കു​ല​ത്തി​നാ​കെ ദു​ര​ന്തം വി​ത​യ്ക്കു​മെ​ന്ന് ക​ര​സേ​നാ​ധി​പ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഭീ​ക​ര​ർ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും അ​ന്താ​രാഷ്‌‌്രട അ​തി​ർ​ത്തി​ക​ൾ ക​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഭീ​ക​ര​രെ​യും അ​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​രെ​യും ത​ട​സ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഭീ​ക​ര​ത​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​ തി​രി​ച്ച​റി​ഞ്ഞ് നേ​രി​ട​ണമെന്നു പാ​ക്കി​സ്ഥാ​ന്‍റെ പേ​ര് പ​റ​യാ​തെ റാ​വ​ത്ത് വി​ശ​ദീ​ക​രി​ച്ചു. ഭീ​ക​ര​ർ​ക്കു പണം ല​ഭ്യ​മാ​ക്കു​ന്ന​വ​രെ​യും തി​രി​ച്ച​റി​യ​ണം.


ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​വു​ന്ന രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ സ്വ​ന്തം നി​ല​യി​ൽ ഭീ​ക​ര​ത​യെ അ​മ​ർ​ച്ച ചെ​യ്യാ​ൻ യു​ദ്ധം ചെ​യ്യ​ണ​മെ​ന്ന് ബി​പി​ൻ റാ​വ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭീ​ക​ര​ത​യ്ക്കു ര​ണ്ടു മു​ഖ​ങ്ങ​ളു​ണ്ട്. നേ​രി​ട്ടു ഭീ​ക​ര പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളും ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​റ​യാ​ക്കു​ന്ന രാഷ്‌ട്രീയ പ്ര​സ്ഥാ​ന​ങ്ങ​ളും.

ര​ണ്ടി​നെ​യും നേ​രി​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​ക്ര​മം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ ആ​രാ​യാ​ലും അ​വ​ർ ഭീ​ക​ര​രാ​ണ്. ഭീ​ക​ര​ത​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ന​യ​മു​ള്ള രാ​ജ്യ​ങ്ങ​ളെ​യും തി​രി​ച്ച​റി​യ​ണം.

ഭീ​ക​ര​ത​യെ സ​ഹാ​യി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ൽ പി​ന്നെ രാ​ജ്യം അ​തി​ന്‍റെ ജോ​ലി നി​ർ​വ​ഹി​ക്ക​ണം. ആ​ഗോ​ള ത​ല​ത്തി​ൽ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്നാ​ലേ ഭീ​ക​ര​ത ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​കൂ. ഭീ​ക​ര​ർ പ​ണം സ്വ​രൂ​പി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വും അ​ന​ധി​കൃ​ത ആ​യു​ധ വ്യാ​പാ​ര​വും ത​ട​യു​ക​യും വേ​ണം.

ഭീ​ക​ര​രെ ഹീ​റോ​ക​ളാ​യി മാ​റ്റ​രു​തെ​ന്നും ക​ര​സേ​നാ​ധി​പ​ൻ പറഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ക​വ​റേ​ജ് ന​ൽ​കു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഭീ​ക​ര​രു​ടെ ജ​ന​പ്രീ​തി കൂ​ടും. പ​ക്ഷേ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.