അതിർത്തിയിൽ കാട്ടുതീ: കുഴിബോംബുകൾ പൊട്ടിത്തെറിക്കുന്നു
അതിർത്തിയിൽ കാട്ടുതീ: കുഴിബോംബുകൾ പൊട്ടിത്തെറിക്കുന്നു
Thursday, January 18, 2018 12:50 AM IST
ജ​​​​മ്മു: ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​ർ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യോ​​​​ടു ​ചേ​​​​ർ​​​​ന്നു കാ​​​​ട്ടു​​​​തീ ആ​​​ളി​​​പ്പ​​​ട​​​ർ​​​ന്നു. ഇ​​​തു​​​മൂ​​​ലം കു​​​​ഴി​​​​ബോം​​​​ബു​​​​ക​​​​ൾ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ന്ന​​​​തിനാൽ പൂ​​​​ഞ്ച്-​​​​ര​​​​ജൗ​​​​രി മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​തി​​​​ർ​​​​ത്തി​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ന​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. മൈ​​​​നു​​​​ക​​​​ൾ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ സൈ​​​​ന്യം കാ​​​ടി​​​നു തീ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് സം​​​ശ​​​യം.

ര​​​​ജൗ​​​​രി-​​​​പൂ​​​​ഞ്ച് മേ​​​​ഖ​​​​ല​​​​യി​​​​ലെ ബാ​​​​ലാ​​​​കോ​​​​ട്ടി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ​ തീ ​​​ക​​​ണ്ടെ​​​ത്തി. നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന് പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​ഷ്മീ​​​​രി​​​​ലെ പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നാ​​​​ണ് തീ​​​​പ​​​​ട​​​​ർ​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ ഭാ​​​​ഗ​​​​ത്തേ​​​​ക്ക് അ​​​​തി​​​​വേ​​​​ഗം പ​​​​ട​​​​ർ​​​​ന്നു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് കു​​​​ഴി​​​​ബോം​​​​ബു​​​​ക​​​​ൾ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ തീ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി. തീ​​​​യി​​​​ൽ കാ​​​​ട്ടി​​​​നു​​​​ള്ളി​​​​ലെ ജ​​​​ന്തു​​​​ജാ​​​​ല​​​​ങ്ങ​​​​ളും കൂ​​​​ട്ട​​​​ത്തോ​​​​ടെ വെ​​​​ന്തൊ​​​​ടു​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.