49 ഇ​​​നം സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്
49 ഇ​​​നം സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ജി​എ​സ്ടി​യി​ൽ  വീ​ണ്ടും ഇ​ള​വ്
Friday, January 19, 2018 1:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 49 ഇ​​​നം സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും നി​​​കു​​​തി കു​​​റ​​​ച്ചു. 29 ക​​​ര​​​കൗ​​​ശ​​​ല വ​​​സ്തു​​​ക്ക​​​ളു​​​ടെ നി​​​കു​​​തി എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) കൗ​​​ൺ​​​സി​​​ലി​​​ലെ പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്.

കേ​​​ന്ദ്ര​ ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌​​​ലി അ​​​ധ്യ​​​ക്ഷ​​​നും സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ 25നു ​​​ന​​​ട​​​പ്പി​​​ൽ വ​​​രും. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ ബി​​​ൽ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. 15 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇതിന് ഒ​​​രു​​​ക്കം പൂ​​​ർ​​​ത്തി​​​യാ​​​യി.
ഭൂ​​​മി​​​യും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ജി​​​എ​​​സ്ടി​​​യു​​​ടെ കീ​​​ഴി​​​ലാ​​​ക്കാ​​​നു​​​ള്ള സ​​​മ്മ​​​ർ​​​ദം കേ​​​ന്ദ്രം തു​​​ട​​​ർ​​​ന്നു. അ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ലെ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നു മു​​​ന്പ് മ​​​റ്റു ചി​​​ല നി​​​കു​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൗ​​​ൺ​​​സി​​​ൽ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗ് വ​​​ഴി സ​​​മ്മേ​​​ളി​​​ക്കും. ജി​​​എ​​​സ്ടി റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പ​​​ണ പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു. പ​​​രി​​​ഷ്കാരമാർഗങ്ങൾ ന​​​ന്ദ​​​ൻ നി​​​ലേ​​​ക​​​നി വിശദീകരിച്ചു. മൂ​​​ന്നു റി​​​ട്ടേ​​​ണു​​​ക​​​ൾ ഒ​​​ന്നാ​​​ക്കു​​​ന്ന​​​തു ച​​​ർ​​​ച്ച ചെ​​​യ്തെ​​​ങ്കി​​​ലും ധാ​​​ര​​​ണ​​​യാ​​​യി​​​ല്ല.

സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് (ഐ) ​​​ജി​​​എ​​​സ്ടി കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും തു​​​ല്യ​​​മാ​​​യി വീ​​​തം വ​​​യ്ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. 35,000 കോ​​​ടി രൂ​​​പ ഇ​​​ങ്ങ​​​നെ വീ​​​തി​​​ക്കാ​​​നു​​​ണ്ട്.

ര​ത്ന​ങ്ങ​ളു​ടെ​യും വി​ല​യേ​റി​യ മ​റ്റു ക​ല്ലു​ക​ളു​ടെ​യും ജി​എ​സ്ടി മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ​നി​ന്നു കാ​ൽ​ശ​ത മാ​ന​മാ​ക്കി. സ്വ​ർ​ണനി​കു​തി​യി​ൽ മാ​റ്റ​മി​ല്ല. ഉ​പ​യോ​ഗി​ച്ച എ​സ്‌​യു​വി​ക​ൾ​ക്കും വ​ലി​യ കാ​റു​ക​ൾ​ക്കും 28 ശ​ത​മാ​ന​മാ​യി​രു​ന്ന ജി​എ​സ്ടി 18 ശ​ത​മാ​ന​മാ​ക്കി. ഉ​പ​യോ​ഗി​ച്ച മ​റ്റു​വാ​ഹ​ന​ങ്ങ​ളു​ടേ​ത് 12 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ, പ​​​ത്തും പ​​​തി​​​മ്മൂ​​​ന്നും സീ​​​റ്റു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു ശ​​​ത​​​മാ​​​നം കോം​​​പ​​​ൻ​​​സേ​​​ഷ​​​ൻ സെ​​​സ് എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞു. അ​​​വ​​​യ്ക്ക് 28 ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി മാ​​​ത്രം തു​​​ട​​​രും. ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​നു​​​ള്ള സ്പ്രേ​​​യ​​​റു​​​ക​​​ൾ, ഡ്രി​​​പ് ഇ​​​റി​​​ഗേ​​​ഷ​​​ൻ സി​​​സ്റ്റം, സ്പ്രി​​​ങ്ക്ള​​​ർ തു​​​ട​​​ങ്ങി​​​യ ഏ​​​താ​​​നും ഇ​​​ന​​​ങ്ങ​​​ളു​​​ടെ ജി​​​എ​​​സ്ടി 18-ൽ​​​നി​​​ന്നു 12 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി.ബ​​​യോ ഡീ​​​സ​​​ലി​​​നു 18-ൽ​​​നി​​​ന്നു 12 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ അ​​​തു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ബ​​​സി​​​നു ജി​​​എ​​​സ്ടി 28-ൽ​​​നി​​​ന്നു 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി. എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് പാ​​​ർ​​​ക്കു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന 28 ശ​​​ത​​​മാ​​​നം നി​​​കു​​​തി 18 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.


വി​​​ദ്യാ​​​ഭ്യാ​​​സസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ അ​​​ട​​​ക്ക​​​മു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു ജി​​​എ​​​സ്ടി ഒ​​​ഴി​​​വാ​​​ക്കി. റെ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ അം​​​ഗ​​​ത്തി​​​നു ന​​​ല്കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​കു​​​തി ഒ​​​ഴി​​​വുപ​​​രി​​​ധി 7500 രൂ​​​പ​​​യാ​​​ക്കി. ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു ന​​​ല്കു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക സേ​​​വ​​​ന​​​ത്തി​​​നും ജി​​​എ​​​സ്ടി ഒ​​​ഴി​​​വാ​​​ക്കി. ഇ​​​രു​​​പ​​​തു ലി​​​റ്റ​​​ർ ജാ​​​റി​​​ൽ ന​​​ല്കു​​​ന്ന കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു 18 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നു 12 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു നി​​​കു​​​തി കു​​​റ​​​ച്ചു.

ജിഎസ്ടി നി​​​രക്കുമാ​​​റ്റം
(പുതിയ നിരക്ക് ശതമാനത്തിൽ ബ്രാ​​​യ്ക്ക​​​റ്റി​​​ൽ പ​​​ഴ​​​യ നി​​​ര​​​ക്ക്)

സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഗാ​​​ർ​​​ഹി​​​ക
പാ​​​ച​​​ക​​​വാ​​​ത​​​കം 5 (18)
പ​​​ഞ്ച​​​സാ​​​ര ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള
മി​​​ഠാ​​​യി 12 (18)
ഉ​​​പ​​​യോ​​​ഗി​​​ച്ച എസ്‌യുവികൾ 18(28)
ഉപയോഗിച്ച മറ്റു വാഹനങ്ങൾ 12(28)
ര​​​ത്ന​​​ങ്ങ​​​ളും വി​​​ല​​​യേ​​​റി​​​യ
ക​​​ല്ലു​​​ക​​​ളും 0.25 (3)
സി​​​ഗ​​​റ​​​റ്റ് ഫി​​​ൽ​​​റ്റ​​​ർ 18 (12)
ജൈ​​​വ ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന
ബ​​​സു​​​ക​​​ൾ 18 (28)
ഫോ​​​സ്ഫോ​​​റി​​​ക് ആ​​​സി​​​ഡ് 18 (28)
സ​​​ർ​​​ക്കാ​​​രി​​​നു ന​​​ല്കു​​​ന്ന വ​​​ർ​​​ക്ക്
കോ​​​ൺ​​​ട്രാ​​​ക്‌​​​ടുകളിലെ
സബ് കോൺട്രാക്ട്12 (18)
തീം ​​​പാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റ് 18 (28)
മെ​​​ട്രോ/​​​മോ​​​ണോ റെ​​​യി​​​ൽ
നി​​​ർ​​​മാ​​​ണം 12 (18)
20 ലി​​​റ്റ​​​ർ ജാ​​​റി​​​ലെ കു​​​ടി​​​വെ​​​ള്ളം 12 (18)
ബ​​​യോ​​​ഡീ​​​സ​​​ൽ 12 (18)
പു​​​ളി​​​ങ്കു​​​രു​​​പ്പൊ​​​ടി, മെ​​​ഹ​​​ന്ദി 5 (18)
ഹൗ​​​സ് കീ​​​പ്പിം​​​ഗ് സ​​​ർ​​​വീ​​​സ് 5 (12)
വെ​​​ൽ​​​വെ​​​റ്റ് തു​​​ണി 5 (12)
ജ​​​ല​​​സേ​​​ച​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ 12 (18)
ഡ്രി​​​പ് ഇ​​​റി​​​ഗേ​​​ഷ​​​ൻ സി​​​സ്റ്റം12 (18)
മെ​​​ക്കാ​​​നി​​​ക്ക​​​ൽ സ്പ്രെ​​​യ​​​ർ 12 (18)
സ്പ്രി​​​ങ്ക്ള​​​ർ 12 (18)
പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ഖ​​​ന​​​നം 12 (18)
ത​​​വി​​​ട് 0 (5)
മൈ​​​ക്രോ ന്യൂ​​​ട്രി​​​യ​​​ന്‍റു​​​ക​​​ൾ 12 (18)
ചെരിപ്പ്, തു​​​ക​​​ൽ ക​​​രാ​​​ർ പ​​​ണി 5 (18)
ക്രൂ​​​ഡ് ഓ​​​യി​​​ൽ, പെ​​​ട്രോ​​​ളി​​​യം
ഉ​​​ത്പ​​​ന്ന നീ​​​ക്കം 5 (18)
തയ്യൽസേവനം 5 (18)
മലിനജലട്രീറ്റ്മെന്‍റ് പ്ലാന്‍റ് 12(18)
ഹയർസെക്കൻഡറിവരെയുള്ള
സ്കൂളുകളിലെ കുട്ടികൾക്കുള്ള
വാഹന സർവീസിന്‍റെ വാടക 0(12)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.