ഹരിയാനയിൽ വനിതാ പ്രിൻസിപ്പലിനെ 12-ാം ക്ലാസ് വിദ്യാർഥി വെടിവച്ചു കൊന്നു
ഹരിയാനയിൽ വനിതാ പ്രിൻസിപ്പലിനെ 12-ാം ക്ലാസ് വിദ്യാർഥി വെടിവച്ചു കൊന്നു
Sunday, January 21, 2018 2:23 AM IST
ന്യൂ​ഡ​ൽ​ഹി: അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​തി​നു പ്രി​ൻ​സി​പ്പ​ലി​നെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി വെ​ടി​വ​ച്ചു കൊ​ന്നു. ഹ​രി​യാ​ന യമു​നാ ന​ഗ​റി​ലെ വി​വേ​കാ​ന​ന്ദ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഋതു ഛബ്ര (47) ​ആ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.40നാ​ണു രാജ്യത്തെ നടുക്കിയസം​ഭ​വം. പ്രി​ൻ​സി​പ്പ​ലി​നെ കാ​ണണ​മെ​ന്നു പ​റ​ഞ്ഞ് മു​റി​യി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി നാ​ലു ത​വ​ണ വെ​ടി​വച്ചു. പിതാവിന്‍റെ തോക്കുമായാ ണു വിദ്യാർഥി വന്നത്. നെ​ഞ്ചി​ലും വ​യ​റ്റി​ലും തോ​ളി​ലും വെ​ടി​യേ​റ്റ പ്രി​ൻ​സി​പ്പ​ലി​നെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ദ്യാ​ർ​ഥി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്നുപ​രി​ശോ​ധി​ക്കു​മെ​ന്ന് എ​സ്പി അ​റി​യി​ച്ചു. ഓ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച പ​തി​നെ​ട്ടു​കാ​ര​നാ​യ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യെ ജീ​വ​ന​ക്കാ​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പിച്ചു.

സ്കൂ​ളി​ലെ അ​ധ്യാ​പ​ക-ര​ക്ഷാ​ക​ർ​തൃ യോ​ഗ ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. മോ​ശം പെ​രു​മാ​റ്റം, ഹാ​ജ​ർ കു​റ​വ് തു​ട​ങ്ങി​യ​വ​യ്ക്ക് ടീ​ച്ച​ർ​മാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സ​ഹ​പാ​ഠി​ക​ളു​ടെ മു​ന്നി​ൽ വ​ഴ​ക്കു പ​റ​ഞ്ഞ​തും അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​തു​മാ​ണ് ത​ന്നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നാ​ണ് വി​ദ്യാ​ർ​ഥി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

സ്വ​കാ​ര്യ ട്യൂ​ഷ​ന് പോ​കേ​ണ്ടി​യി​രു​ന്ന വി​ദ്യാ​ർ​ഥി 0.32 ബോ​ർ റി​വോ​ൾ​വ​ർ വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്കൂ​ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ത​ടി​കൊ​ണ്ടു​ള്ള വീ​ട്ടി​ലെ അ​ല​മാ​ര ത​ക​ർ​ത്താ​ണു ലൈ​സ​ൻ​സു​ള്ള തോ​ക്കെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. യ​മു​നാ ന​ഗ​റി​ലെ സ​ന്പ​ന്ന​രി​ൽ ഒ​രാ​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യു​മാ​ണ് പ്ര​തി​യു​ടെ പി​താ​വ്.


സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി ആ​ദ്യം പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ൽ ക​യ​റി ഏ​താ​നും മി​നി​റ്റ് സം​സാ​രി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി. പി​ന്നീ​ട് വീ​ണ്ടും മു​റി​ക്കു​ള്ളി​ലേ​ക്ക് ക​യ​റി തോ​ക്കെ​ടു​ത്ത് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ അ​ടു​ത്ത കാ​ല​ത്ത് അ​റ​സ്റ്റി​ലാ​കു​ന്ന മൂ​ന്നാ​മ​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് യ​മു​നാ​ന​ഗ​റി​ലേ​ത്. ഹ​രി​യാ​ന​യി​ൽ ത​ന്നെ ഡ​ൽ​ഹി​ക്ക​ടു​ത്തു​ള്ള റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സു​കാ​ര​നെ സ്കൂ​ളി​ലെ മൂ​ത്ര​പ്പു​ര​യി​ൽ ക​ഴു​ത്തറ​ത്ത് കൊ​ന്നതിനു പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

റ​യാ​ൻ സ്കൂ​ളി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ സ​മ​യ​ത്ത് ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തിരുന്നു.

യു​പി​യി​ലെ ല​ക്നോ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്നാം ക്ലാ​സു​കാ​ര​നെ ആ​റാം ക്ലാ​സി​ൽ വി​ദ്യാ​ർ​ഥി​നി ക​ത്തികൊ​ണ്ട് കു​ത്തി മു​റി​വേ​ൽ​പ്പിച്ച​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.