അതിർത്തി കടന്ന് ആക്രമിക്കാൻ മടിയില്ലെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്: രാജ്നാഥ് സിംഗ്
അതിർത്തി കടന്ന് ആക്രമിക്കാൻ മടിയില്ലെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്: രാജ്നാഥ് സിംഗ്
Monday, January 22, 2018 12:44 AM IST
ല​​​ക്നോ: ശ​​​ത്രു​​​ക്ക​​​ളെ അ​​​വ​​​രു​​​ടെ രാ​​​ജ്യ​​​ത്തു​​​ ക​​​യ​​​റി​​​യും ആ​​​ക്ര​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഇ​​​ന്ത്യ തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ് നാ​​​ഥ് സിം​​​ഗ്. പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി ന​​​ല്ല ബ​​​ന്ധ​​​മാ​​​ണ് ഇ​​​ന്ത്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷേ അ​​​വ​​​ർ​​​ക്ക് അ​​​തി​​​ൽ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ല​​​ക്നോ​​​വി​​​ൽ ഒ​​​രു പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ രാ​​​ജ്നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് പാ​​​ക്കി​​​സ്ഥാ​​​ൻ ഭീ​​​രു​​​ത്വ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ 17 ജ​​​വാ​​​ന്മാരെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​ക്കി. ഇ​​​ന്ത്യ​​​ൻ സേ​​​ന പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ട​​​ന്ന് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ വ​​​ധി​​​ച്ചാ​​​ണ് ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ല്കി​​​യ​​​ത്. ഇ​​​ന്ത്യ ക​​​രു​​​ത്തു​​​റ്റ രാ​​​ഷ്‌​​​ട്ര​​​മാ​​​ണെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ സ​​​ന്ദേ​​​ശമാണ് ഇ​​​തി​​​ലൂ​​​ടെ ലോ​​​ക​​​ത്തി​​​നു ന​​​ല്കിയത്.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല അ​​​തി​​​വേ​​​ഗം കു​​​തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​ർ ഇ​​​ക്കാ​​​ര്യം അം​​​ഗീ​​​ക​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും രാ​​​ജ്നാ​​​ഥ് സിം​​​ഗ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.