ഓംപ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഓംപ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
Monday, January 22, 2018 12:44 AM IST
ന്യൂ​​ഡ​​ൽ​​ഹി: തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ണ​​ർ ഓം ​​പ്ര​​കാ​​ശ് റാ​​വ​​ത്തി(64)​​നെ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ണ​​റാ​​യി നി​​യ​​മി​​ച്ചു. ഇ​​ന്നു വി​​ര​​മി​​ക്കു​​ന്ന എ.​​കെ. ജോ​​തി​​ക്കു പ​​ക​​ര​​മാ​​ണു റാ​​വ​​ത്തി​​ന്‍റെ നി​​യ​​മ​​നം. മു​​ൻ ധ​​ന സെ​​ക്ര​​ട്ട​​റി അ​​ശോ​​ക് ല​​വാ​​സ​​യെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ണ​​റാ​​യി നി​​യ​​മി​​ച്ചു. സു​​നി​​ൽ അ​​റോ​​റ​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നി​​ലെ മൂ​​ന്നാ​​മ​​ത്തെ അം​​ഗം.

1977 ബാ​​​ച്ച് റി​​​ട്ട​​​യേ​​​ഡ് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഓം​​​പ്ര​​​കാ​​​ശ് റാ​​​വ​​​ത്ത് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2015 ഓ​​​ഗ​​​സ്റ്റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യ ഓം ​​​പ്ര​​​കാ​​​ശ് റാ​​​വ​​​ത്ത് ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടാ​​​മ​​​ത്തെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.